കൊച്ചി:നടൻ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കൊണ്ട് കഴിഞ്ഞ ദിവസമാണ് നടൻ ബാല രംഗത്ത് വന്നത്. ഉണ്ണി മുകുന്ദൻ സിനിമയിൽ പ്രവർത്തിച്ചവർക്ക് പ്രതിഫലം നൽകിയില്ലെന്നും പകരം സ്വന്തമായി ആഡംബര കാർ വാങ്ങുകയാണ് ചെയ്തതെന്നുമായിരുന്നു ബാലയുടെ ആരോപണം. ഇപ്പോഴിതാ ബാലയുടെ ആരോപണങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.
‘ഞാനീ പുള്ളിയുടെ അഭിമുഖങ്ങൾ ഒന്നും കണ്ടിട്ടില്ല. പക്ഷെ കിട്ടിയ വിവരം അനുസരിച്ച് കുറച്ച് കാര്യങ്ങൾ ക്ലിയർ ചെയ്യാം. ഇത് ബാലയ്ക്കുള്ള മറുപടി ആയിട്ടല്ല. എന്റെ സ്നേഹിക്കുന്ന ഒരുപാട് പേർ ഉണ്ട്, എന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം ആയി ഇതിനെ എടുക്കണം. ഈ സിനിമയുടെ സംവിധായകൻ ഇപ്പോൾ തന്നെ ഒരു പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ഛായഗ്രഹകന് മാത്രം ഏഴ് ലക്ഷം രൂപ നൽകി’
‘ഇതിന്റെ പിന്നിൽ ഒരു ബാക്ക് സ്റ്റോറി ഉണ്ട്. ബാല എന്റെ അടുത്ത സുഹൃത്താണ്. ഇപ്പോഴും അങ്ങനെ കരുതുന്നു. പുള്ളി കുറേ വർഷങ്ങൾക്ക് മുന്നേ ഒരു സിനിമ സംവിധാനം ചെയ്തിരുന്നു. ആ പടത്തിന്റെ പ്രൊഡ്യൂസറും പുള്ളി ആയിരുന്നു. അതിനെ സംബന്ധിച്ചാണ് രമേഷേട്ടനും ടിനി ടോമും തമാശ രൂപേണ ഒരു കാര്യം പറഞ്ഞത്’
‘ആ പറഞ്ഞവരിൽ ബാലയുടെ സിനികയിൽ അഭിനയിക്കാൻ പോയ ഏക ആളാണ് ഞാൻ. മല്ലു സിംഗ് എന്ന സിനിമ ഹിറ്റായി നിൽക്കുന്ന സമയത്ത്. ആ പടത്തിൽ ഞാൻ പ്രതിഫലമൊന്നും ഞാൻ വാങ്ങിയിട്ടില്ല. സൗഹൃദമെന്തെന്ന് ഞാനിപ്പോൾ പഠിച്ച് കൊണ്ടിരിക്കുകയാണ്. അങ്ങനെ എത്രയോ സിനിമകൾ ഉണ്ടായിട്ടുണ്ട്’
‘ബാലയുടെ ഓഫ് ലൈൻ കരിയർ എന്താണെന്ന് നിങ്ങൾക്ക് അറിയാം. പുള്ളിയുടെ രണ്ടാം വിവാഹം നടന്ന സമയത്ത് കല്യാണത്തിന് പോയ ഏക നടൻ ഞാനാണ്. പുള്ളിയെ അടുത്ത സുഹൃത്തായി കണ്ടതിന്റെ ഭാഗമായാണ് പോയത്. പുള്ളിയുടെ വ്യക്തി ജീവിതത്തിൽ എന്താണ് നടക്കുന്നതെന്ന് ഞാനിത് വരെ മൈൻഡ് ചെയ്തിട്ടില്ല. ശ്രദ്ധിക്കാനും പോവുന്നില്ല’
‘ഇതൊക്കെ എന്തിനാണ് പറയുന്നതെന്ന് വെച്ചാൽ ഇതെല്ലാം ഒരേസമയത്ത് നടന്ന സംഭവമാണ്. പിന്നീട് എന്റെ ശ്രദ്ധയിൽ പെട്ടത് ടാലന്റഡ് ആയ ഒരു ആക്ടറിന് സംഭവിക്കുന്ന പോലെ അല്ല സംഭവിച്ചത്. എന്റെ രണ്ടാമത്തെ നിർമിച്ചപ്പോൾ ഞാനാണ് ബാലയ്ക്ക് വേഷം നൽകണം എന്ന് പറഞ്ഞത്. അതിനോട് സംവിധായകന് എതിർപ്പ് ഉണ്ടായിരുന്നു,’ ഉണ്ണി മുകുന്ദൻ പറഞ്ഞു.
‘പുള്ളിക്കൊരു ബ്രേക്ക് കിട്ടുകയാണെങ്കിൽ നന്നായിരിക്കും എന്ന് ഞാൻ കരുതി. അതിന്റെ ഭാഗമായി ബാലയുമായി വളരെ ക്ലിയർ ആയി കമ്മ്യൂണിക്കേറ്റ് ചെയ്തിരുന്നു. ഒരു പ്രധാന നടനെ മാറ്റിയാണ് ഈ കഥാപാത്രം ഞാൻ ബാലയ്ക്ക് കൊടുത്തത്. അതിന്റെ പേരിൽ എന്റെ ടീമിന്റെ ഭാഗത്ത് നിന്നാണെങ്കിലും മറ്റുള്ളവരുടെ ഭാഗത്ത് നിന്നാണെങ്കിലും വിമർശനം വന്നിരുന്നു. ഞാൻ ഉറച്ച് നിന്നു. ബാല ഈ പടത്തിൽ ഡബ് ചെയ്യണം എന്ന ഒറ്റ കണ്ടീഷനിൽ’
‘നീ അന്ന് എനിക്ക് വേണ്ടി ചെയ്തതിന് പകരം ചെയ്യുന്നു എന്ന് പറഞ്ഞിരുന്നു. അത് മൈൻഡ് ചെയ്യാതെ പ്രൊഫഷണലായി രണ്ട് ലക്ഷം രൂപ ബാലയ്ക്ക് കൊടുത്തു.
കൊടുത്തു,’ ഉണ്ണി മുകുന്ദൻ പറഞ്ഞു.