KeralaNewsRECENT POSTS
നടുറോഡില്‍ രണ്ടായിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍! ആര്‍ത്തിയോടെ പെറുക്കി എടുത്തവര്‍ക്ക് കിട്ടയത് എട്ടിന്റെ പണി
തൃശൂര്‍: റോഡിലേക്ക് വാരിയെറിഞ്ഞത് അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍ വാരിയെറിഞ്ഞ ശേഷം കാറിലെത്തിയ അജ്ഞാത സംഘം കടന്നുകളഞ്ഞു!. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ തൃശൂര്‍- ഷൊര്‍ണൂര്‍ സംസ്ഥാനപാതയിലെ ചെറുതുരുത്തിലാണ് സംഭവം. കാറില്‍ എത്തിയ സംഘം റോഡിലേക്ക് നോട്ടുകള്‍ വാരിയെറിഞ്ഞ ശേഷം വാഹനത്തില്‍ കടന്നു കളയുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
500,2000 നോട്ടുകള്‍ റോഡിലേക്ക് പറന്നിറങ്ങുന്നതു കണ്ട ചില നാട്ടുകാര്‍ ഓടിച്ചെന്ന് അത് കൈക്കലാക്കി. എന്നാല്‍ നോട്ടുകള്‍ കയ്യില്‍ എടുത്തപ്പോഴാണ് അമളി പറ്റിയ വിവരം അവര്‍ അറിയുന്നത്.
‘റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ’ക്ക് പകരം ‘ചിന്‍ഡ്രന്‍സ് ഓഫ് ഇന്ത്യ’, ഫുള്‍ ഫണ്‍ ഒഫ് ഇന്ത്യ’ എന്നിങ്ങനെയായിരുന്നു നോട്ടുകളില്‍ എഴുതിയിരുന്നത്. എന്തായാലും സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News