Home-bannerKeralaNewsRECENT POSTS
അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു; കത്തി ഒളിപ്പിച്ചിരുന്നത് ചവറുകൂനയ്ക്കുള്ളില്‍
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്തി പരിക്കേല്‍പ്പിക്കാന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. കേസിലെ ഒന്നും രണ്ടും പ്ര്തികളായ ശിവരഞ്ജിത്തിനേയും നസീമിനേയും യൂണിവേഴ്സിറ്റി കോളേജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടയിലാണ് കത്തി കണ്ടെത്തിയത്. കോളേജിലെ ചവറു കൂന്നയ്ക്കുള്ളിലാണ് കത്തി ഒളിപ്പിച്ചിരുന്നത്. കേസിലെ ഒന്നാം പ്രതിയും എസ്.എഫ്.ഐ നേതാവുമായ ശിവരഞ്ജിത്താണ് ചവറുകൂനയില്‍ നിന്നും കത്തി പോലീസിന് കാണിച്ചു കൊടുത്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News