FeaturedKeralaNews

നീലക്കുറിഞ്ഞി ഇനിമുതൽ സംരക്ഷിത സസ്യം;നശിപ്പിച്ചാൽ തടവും പിഴയും

മൂന്നാര്‍:പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി ഇനിമുതല്‍ സംരക്ഷിത സസ്യം. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഇതുപ്രകാരം, നീലക്കുറിഞ്ഞിച്ചെടികള്‍ പിഴുതെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് മൂന്നുവര്‍ഷം തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. നീലക്കുറിഞ്ഞി കൃഷി ചെയ്യുന്നതും കൈവശം വെയ്ക്കുന്നതും വിപണനവും വിലക്കിയിട്ടുമുണ്ട്.

സംരക്ഷിത സസ്യങ്ങളുടെ ഷെഡ്യൂള്‍ മൂന്നിലാണ് നീലക്കുറിഞ്ഞിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഷെഡ്യൂള്‍ മൂന്നില്‍ ആകെ 19 സസ്യങ്ങളുള്ളതില്‍ ഒന്നാം സ്ഥാനമാണിതിന്. കേരളം, തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളില്‍ നീലക്കുറിഞ്ഞി വളരുന്നുണ്ടെങ്കിലും ഇവ ഏറെയുള്ളത് മൂന്നാര്‍ മേഖലയിലാണ്. നീലക്കുറിഞ്ഞിപ്പൂക്കള്‍ മിഴിതുറക്കുമ്പോള്‍ വന്‍തോതില്‍ വിനോദസഞ്ചാരികളുമെത്തും.

ഉണങ്ങിയ പൂക്കളില്‍നിന്ന് മണ്ണില്‍ വീഴുന്ന വിത്തിലൂടെയാണ് ഇവ നിലനില്‍ക്കുന്നത്. പൂക്കള്‍ പറിച്ചെടുത്താല്‍ വിത്ത് മണ്ണില്‍ വീഴില്ല. അതുകൊണ്ടാണ് പൂപറിക്കുന്നത് വിലക്കിയിട്ടുള്ളത്. മണ്ണില്‍ വീഴുന്ന വിത്തുകള്‍ അടുത്ത മഴയ്ക്കുതന്നെ മുളയ്ക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button