ഡല്‍ഹി:തൊഴിൽരഹിതരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊവിഡും ലോക്ക്ഡൗണും അനവധി മനുഷ്യരുടെ ജീവനോപാധി തന്നെ നഷ്‌ടമാക്കിയെന്ന റിപ്പോര്‍ട്ടുമായി സെന്റര്‍ ഫോര്‍ എക്കണോമിക് ഡേറ്റ ആന്‍ഡ് അനാലിസിസ് (സി.ഇ.ഡി.എ). കഴിഞ്ഞവര്‍ഷം ഇന്ത്യയിലെ തൊഴിലില്ലായ്‌മ നിരക്ക് 30 വര്‍ഷത്തെ ഏറ്റവും ഉയരത്തിലെത്തിയെന്നാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐ.എല്‍.ഒ) പഠനറിപ്പോര്‍ട്ടായ ഐ.എല്‍.ഒ സ്‌റ്റാറ്റ് അടിസ്ഥാനമാക്കി സി.ഇ.ഡി.എ പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
പകർച്ചവ്യാധികൾ വന്നപ്പോഴൊക്കെ ലോക സാഹചര്യം ഇങ്ങനെത്തന്നെയായിരുന്നു. പക്ഷെ മുപ്പത് വർഷത്തെ ഉയർന്ന കണക്കാണിതെന്ന് തിരിച്ചറിയുമ്പോൾ അതിജീവിക്കേണ്ടതിന്റെ അവശ്യകതയെക്കുറിച്ച് നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.
2019ലെ 5.27 ശതമാനത്തില്‍ നിന്ന് 7.11 ശതമാനത്തിലേക്കാണ് കഴിഞ്ഞവര്‍ഷം തൊഴിലില്ലായ്‌മ നിരക്ക് കൂടിയത്. 1991ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2015-19 കാലയളവില്‍ അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി തുടങ്ങിയ വികസിത രാജ്യങ്ങളേക്കാള്‍ മികച്ച തൊഴില്‍വര്‍ദ്ധന നിരക്ക് ഇന്ത്യയ്ക്കുണ്ടായിരുന്നു.
കഴിഞ്ഞവര്‍ഷം മികച്ച പ്രകടനം നടത്തിയത് അമേരിക്കയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നിവയുടെ കൂട്ടായ്‌മയായ ‘ബ്രിക്‌സില്‍” ഉയര്‍ന്ന തൊഴിലില്ലായ്‌മ നിരക്കുള്ളത് ഇന്ത്യയിലാണ്. അയല്‍രാജ്യങ്ങളെ പരിഗണിച്ചാലും ഇന്ത്യയിലാണ് തൊഴിലില്ലായ്‌മ നിരക്ക് കൂടുതലെന്ന് റിപ്പോര്‍ട്ടിലുണ്ട്. .