ബെംഗളുരു: ചന്ദ്രയാന്‍ 3 ദൗത്യം വിജയകരമാക്കുകയും ചന്ദ്രനില്‍ പേടകം ഇറക്കുകയും ചെയ്ത ഇന്ത്യയെ അഭിനന്ദിച്ച് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇഎസ്എ). ഐഎസ്ആര്‍ഒ യ്ക്കും ചന്ദ്രയാന്‍ 3 ടീം അംഗങ്ങള്‍ക്കും ഇഎസ്എ അഭിനന്ദനം അറിയിച്ചു. ചന്ദ്രയാന്‍ 3 സുരക്ഷിതമായി ചന്ദ്രനിലിറങ്ങിയത് അറിയിച്ചുകൊണ്ടുള്ള ഐഎസ്ആര്‍ഒയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് എക്‌സിലൂടെയാണ് ഇഎസ്എ അഭിനന്ദനം അറിയിച്ചത്.
ഇതിന് പുറമെ ഇന്ത്യയെ അഭിനന്ദിച്ച് ഇഎസ്എ ഡയറക്ടര്‍ ജനറല്‍ ജോസഫ് ആഷ്‌ബെച്ചെറും എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചു.
‘അവിശ്വസനീയം! ഐഎസ്ആര്‍ഒയ്ക്കും ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍.
പുതിയ സാങ്കേതിക വിദ്യ പ്രദര്‍ശിപ്പിക്കുന്നതിനും മറ്റൊരു ആകാശ ഗോളത്തില്‍ ഇന്ത്യയുടെ സോഫ്റ്റ് ലാന്‍ഡിങ് സാധ്യമാക്കുന്നതിനും സ്വീകരിച്ച മാര്‍ഗം, നന്നായി ചെയ്തു. ഞാന്‍ സംതൃപ്തനാണ്.
ചന്ദ്രയാന്‍ 3 ദൗത്യത്തിന് പിന്തുണ നല്‍കിയ ഇഎസ്എ ഓപ്പറേഷന്‍സിനെയും ജോസഫ് പ്രശംസിച്ചു. നമ്മളും ഇതിലൂടെ മികച്ച പാഠങ്ങള്‍ പഠിക്കുകയും വിദഗ്ദ പിന്തുണ നല്‍കുകയും ചെയ്യുന്നു.’ അദ്ദേഹം പറഞ്ഞു.
ചന്ദ്രയാന്‍ 3 ദൗത്യത്തിന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ തത്സമയ നിരീക്ഷണ സംവിധാനങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു. കുറു, ഗൂണ്‍ഹിലി, ന്യൂ നോര്‍സിയ എന്നിവിടങ്ങളില്‍ ഗ്രൗണ്ട് സ്‌റ്റേഷനുകളില്‍ നിന്ന് ചന്ദ്രയാന്‍ ലാന്‍ഡര്‍ മോഡ്യൂളിനെ നിരീക്ഷിച്ചിരുന്നു. യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയും ഐഎസ്ആര്‍ഒയ്ക്ക് പിന്തുണ നല്‍കിയിരുന്നു.