CrimeNewsTop StoriesTrending
യു.എൻ.എ ഫണ്ട് തട്ടിപ്പ്, ജാസ്മിൻ ഷാ കുടുങ്ങും, കേസെടുത്ത് അന്വേഷണം നടത്താൻ ഡി.ജി.പിയുടെ ഉത്തരവ്
തിരുവനന്തപുരം: നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസിലെ [ യു.എൻ.എ] സാമ്പത്തിക തട്ടിപ്പിൽ ജാസ്മിൻ ഷാ അടക്കമുള്ള സംഘടനാ നേതാക്കളെ പ്രതികളാക്കി കേസെടുത്ത് അന്വേഷിയ്ക്കാൻ. തട്ടിപ്പിൽ പ്രഥമികാന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹറയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. യു.എൻ.എ അംഗങ്ങളിൽ നിന്ന് പിരിച്ചെടുത്ത വരിസംഖ്യ അടക്കമുള്ള ഫണ്ടിൽ നിന്ന് മൂന്നര കോടിയോളം രൂപ നേതൃത്വം വെട്ടിച്ചെന്നായിരുന്നു പരാതി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News