മുപ്പത്തിരണ്ട് വയസ്സുവരെ വിവാഹം വേണ്ടെന്ന് നിലപാട്,തകര്‍ന്നുപോയ രണ്ടുപ്രണയങ്ങള്‍,ഒരു പെണ്ണിനെ കണ്ടു; ഒടുവില്‍ വിവാഹം,ഉല്ലാസ് പന്തളത്തിന്റെ ജീവിതം
പത്തനംതിട്ട: കഴിഞ്ഞ ദിവസമാണ് ല്ലാസ് പന്തളത്തിന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ വാര്‍ത്ത പുറത്തുവരുന്നത്. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ സര്‍വ്വത്ര ദുരൂഹതയെന്നാണ് ആരോപണങ്ങള്‍ പന്തളം പൂഴിക്കാട്ടെ വീടിന്റെ മുകള്‍നിലയിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.മരണം നടന്ന് രണ്ടു ദിനം കഴിയുമ്പോഴും സമൂഹമാധ്യമങ്ങളിലടക്കം സജീവചര്‍ച്ചയായി വിഷയം തുടരുകയാണ്.
ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പൊലീസിനെ വിവരമറിയിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് താരത്തിന്റെ വീട്ടിലെ മുകളിലത്തെ നിലയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയവരും തൂങ്ങിയ നിലയില്‍ നിഷയെ കണ്ടു. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
ചാനലുകളില്‍ കോമഡി പരിപാടികളിലൂടെയാണ് ഉല്ലാസ് പ്രശസ്തനായത്. രണ്ടു കൊല്ലം മുമ്പാണ് പുതിയ വീടുവെച്ച് ഉല്ലാസും കുടുംബവും താമസം മാറിയത്. ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു കഴിഞ്ഞ ദിവസം ഉറങ്ങിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഏകദേശം മുപ്പത്തിരണ്ട് വയസ്സുവരെ വിവാഹം വേണ്ടെന്ന നിലപാടില്‍ ആയിരുന്നു ഉല്ലാസ്. വിവാഹത്തിനോട് ഒരു ഒരു വിരുദ്ധ സമീപനം. അതിനു മറ്റൊന്നും ആയിരുന്നില്ല കാരണം, സ്വന്തമായി ഒരു വീടോ വരുമാനമാര്‍ഗ്ഗമോ ഇല്ലാത്തിരുന്നു. വാടകവീട്ടിലെ ജീവിതം തന്നെ ആയിരുന്നു വിവാഹം വേണ്ട എന്ന നില പാടെടുക്കാന്‍ കാരണം. ആകെ ഉണ്ടായിരുന്നത് നാല് സെന്റ് സ്ഥലം ആയിരുന്നുവെന്നും ഒരു കോടിയില്‍ പങ്കെടുക്കവെ ഉല്ലാസ് പറഞ്ഞിട്ടുണ്ട്.
വിവാഹം കഴിക്കണമെന്നു ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും താന്‍ ഉള്ളില്‍ തന്നെ വച്ചിരുന്നു . പെണ്ണ് കാണാന്‍ ചെല്ലുമ്പോള്‍ വീടും വരുമാനവും ഒക്കെ ആയിരുന്നു പലരും ചോദിച്ചിരുന്നത്. അത് ഫേസ് ചെയ്യാന്‍ ഉള്ള ബുദ്ധിമുട്ടുകള്‍ കൊണ്ടാണ് വിവാഹം വേണ്ടെന്നു 32 വയസുവരെ തീരുമാനിച്ചത് എന്നും ഉല്ലാസ് പറഞ്ഞിട്ടുണ്ട്. ഇതിനിടയില്‍ ഒന്ന് രണ്ടു പ്രണയങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഉല്ലാസ് പറയുന്നുണ്ട്. തേച്ചതായിരുന്നു സാറേ എന്നും, എന്തുകൊണ്ടാണ് പെണ്‍കുട്ടികള്‍ തന്നെ തേച്ചത് എന്ന് അറിയില്ലെന്നും ഉല്ലാസ് ഷോയില്‍ പറയുന്നുണ്ട്.
രണ്ടു പ്രണയങ്ങളും പരാജയപ്പെട്ടു. പിന്നീട് ജീവിത പ്രാരാബ്ധങ്ങളുമൊക്കെയായി മുന്‍പോട്ട് പോകുന്നതിന്റെ ഇടയില്‍ പ്രണയത്തെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. ഒരു പെണ്ണിനെ കണ്ടൊള്ളൂ. ആ പെണ്ണിനെ തന്നെ വിവാഹം കഴിച്ചു. കുഞ്ഞമ്മയുടെ ഭര്‍ത്താവ് വഴി വന്ന ആലോചനയാണ് വിവാഹത്തില്‍ എത്തിയത്. എന്റെ സാഹചര്യങ്ങള്‍ എല്ലാം അറിഞ്ഞുകൊണ്ട് വന്ന ബന്ധം ആയിരുന്നു. എല്ലാം അവര്‍ക്ക് സമ്മതം ആയിരുന്നു അങ്ങനെയാണ് വിവാഹം നടക്കുന്നത്, എന്നും ഉല്ലാസ് പറയുന്നു.
വിവാഹം കഴിക്കുന്നത് വരെ പണിക്ക് പോകില്ലായിരുന്നു. മുപ്പതുവയസുവരെ വീട്ടുകാര്‍ ആണ് നോക്കിയിരുന്നത്. എന്നാല്‍ വിവാഹ ശേഷം അത് പറ്റില്ലല്ലോ, അങ്ങനെയാണ് പെയിന്റിങ് പണിക്ക് പോകുന്നത്. പിന്നെ മിമിക്രിക്കാരുടെ ദേശീയ തൊഴില്‍ ആണല്ലോ പെയിന്റിങ് ഉല്ലാസ് തമാശയായി ഷോയില്‍ പറയുന്നു. സര്‍ക്കാര്‍ ജോലി ഉള്ള ആളുകളും ഉണ്ട്. എല്ലാ ഫീല്‍ഡില്‍ ഉള്ള ആളുകളും ഇപ്പോള്‍ മിമിക്രി ചെയ്യുന്നുണ്ടല്ലോ. തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലം 20 രൂപയാണ് എന്നും ഉല്ലാസ് പറഞ്ഞിട്ടുണ്ട്.
പെയിന്റിങ് പണിക്ക് പോകുന്ന സമയത്താണ് കോമഡി സ്റ്റാര്‍സില്‍ അവസരം ലഭിക്കുന്നത്. ഏകദേശം 15 വര്‍ഷം മുന്‍പ്. അതു ജീവിതത്തില്‍ വലിയൊരു അനുഗ്രഹമായി. ഇപ്പോള്‍ സ്വന്തമായി പരിപാടികള്‍ നടത്തുന്നു. സുഹൃത്തുക്കളുമായി ഒരു കൂടലുണ്ടല്ലോ. അവിടെ പറയുന്ന തമാശകളൊക്കെ തന്റെ സ്‌കിറ്റുകളില്‍ ഉള്‍പ്പെടുത്തുമായിരുന്നു എന്നും ഉല്ലാസ് പറഞ്ഞിട്ടുണ്ട്.
ആദ്യമായി സിനിമയിലേക്ക് വിളിച്ചപ്പോള്‍ വളരെയധികം സന്തോഷം തോന്നി. കുറേ സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. നല്ലൊരു വേഷം കിട്ടുന്നത് സ്വപ്നം കണ്ടാണ് ഇരിക്കുന്നത്. ആളുകള്‍ ഓര്‍ത്തിരിക്കുന്ന ഒരു മുഴുനീള കഥാപാത്രം. മമ്മൂട്ടിയ്ക്കൊപ്പമുള്ള വളരെ മനോഹരമായ നിമിഷത്തെ കുറിച്ചും ഉല്ലാസ് സംസാരിക്കുന്നുണ്ട്. ഇത് വരെയും അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോ എടുക്കാന്‍ ആയിട്ടില്ലെന്നും ഉല്ലാസ് പറഞ്ഞിരുന്നു.
ടിവി ഷോയില്‍ നിന്നുള്ള വരുമാനം സ്വരുക്കൂട്ടി വച്ചത് സ്വന്തമായി ഒരു വീടിനു വേണ്ടിയായിരുന്നു. വീടുണ്ടാക്കിയപ്പോള്‍ പ്രളയം എത്തി. കോവിഡിന് ശേഷമായിരുന്നു പാലുകാച്ച്. ഈ വീട്ടിലാണ് നിഷ തൂങ്ങിമരിക്കുന്നത്. ഇന്ദുജിത്തും സൂര്യജിത്തുമാണ് ഉല്ലാസിന്റേയും നിഷയുടേയും മക്കള്‍.
കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. കുടുംബത്തില്‍ ഉല്ലാസിന് നിരവധി പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. ഉല്ലാസിന്റെ താളം തെറ്റിയ ജീവിതമാണ് ആശയെ അലട്ടിയിരുന്നത്. ഇതിനെ ചൊല്ലി ഇരുവരും കലഹം പതിവായിരുന്നു. ജീവിതത്തിന്റെ പോക്ക് ശരിയല്ലെന്ന് പറഞ്ഞ് ആശ ഉല്ലാസിനെ ചോദ്യം ചെയ്തിരുന്നുവെന്നും, തുടര്‍ന്ന് വീട്ടില്‍ സ്ഥിരം വഴക്കായിരുന്നുവെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
സംഭവത്തില്‍ ദുരൂഹതയില്ലെന്ന് ഭാര്യാപിതാവ് ശിവാനന്ദന്‍ പറഞ്ഞു. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളില്ല. മരണത്തില്‍ സംശയമൊന്നുമില്ലെന്ന് ശിവാനന്ദന്‍ പൊലീസിന് മൊഴി നല്‍കി. എന്നാല്‍, അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ശിവാനന്ദന്‍ പറയുന്നതിങ്ങനെ:“മാനസികമായ എന്തെങ്കിലും അസ്വസ്ഥത കാരണമാകും ആത്മഹത്യ ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്. കുട്ടികളും പറഞ്ഞത് അമ്മ ആത്മഹത്യ ചെയ്തുവെന്നാണ്. ഉല്ലാസിനെതിരായി ഒന്നും പറയാനില്ല. കുടുംബത്തില്‍ ആരും ഉല്ലാസുമായി വഴക്കില്ല”.
മുമ്പ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു പന്തളം ഉല്ലാസ്. രാഷ്ട്രീയത്തില്‍ അടക്കം സജീവമാകാനുള്ള പദ്ധതിക്കിടെയാണ് ഭാര്യയുടെ ആത്മഹത്യ.