തിരുവനന്തപുരം: കേരളത്തിലുള്ളവര്‍ക്ക് കൊവിഡ് 19 വാക്സിന് സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമെന്ന് യു.ഡി.എഫ്. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന് വ്യക്തമാക്കി. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് കൊവിഡ് വാക്സിന് സൗജന്യമായി വിതരണം ചെയ്യുമെന്നും ആരില്‍ നിന്നും കാശ് ഈടാക്കില്ലെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.
മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം സമാപിക്കുന്നതിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ പുറത്ത് വന്നത്. ഇത് ഈ ജില്ലകളിലെ വോട്ടര്‍മാരെ സ്വാധീനിക്കുന്ന രീതിയിലുള്ള പ്രഖ്യാപനമാണെന്നാണ് പ്രതിപക്ഷ ആരോപണം.
n==