കൊച്ചി:സ്ഥാനാർത്ഥി പര്യടനത്തിനിടെ കോതമംഗലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി
ആൻ്റണി ജോണിനേയും സംഘത്തേയും യുഡിഎഫ് പ്രവർത്തകർ തടഞ്ഞതായി പരാതി.
എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പര്യടനവാഹനങ്ങൾ കടന്നു പോകുമ്പോഴാണ് യുഡിഎഫ് പ്രവർത്തകർ ആൻ്റണി ജോണിൻ്റെ വാഹനത്തിനകത്ത് കയറിയത്.
യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയും, ശശി തരൂരും പങ്കെടുക്കുന്ന വേദിക്ക് സമീപത്ത് കൂടി എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വാഹനം കടന്ന് പോയതാണ് യു.ഡി.എഫ് പ്രവർത്തകരെ പ്രകോപിപ്പിച്ചത് .
തുടർന്ന് യു.ഡി എഫ് പ്രവർത്തകരും എൽ.ഡി.എഫ് പ്രവർത്തകരും ചേർന്ന് ഉന്തും തള്ളുമുണ്ടാവുകയും പോലീസ് എത്തി ഇരുവിഭാഗത്തേയും പിന്തിരിപ്പിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News