KeralaNewsRECENT POSTS
തിരുവനന്തപുരത്ത് മദ്യലഹരിയില്‍ ഡോക്ടര്‍ ഓടിച്ച കാറിടിച്ച് യൂബര്‍ ഈറ്റ്സ് ഡെലിവറി ബോയിക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യ ലഹരിയില്‍ ഡോക്ടര്‍ ഓടിച്ച വാഹനം ഇടിച്ച് യൂബര്‍ ഈറ്റ്സ് ഡെലിവറി ബോയിയ്ക്ക് പരിക്ക്. ഇന്നലെ രാത്രി 10.50 ഓടെ പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം ആയിരുന്നു അപകടം. അമിത വേഗത്തില്‍ എത്തിയ കാര്‍ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിര്‍ത്താതെ പോയ കാര്‍ പനവിളയില്‍ വെച്ച് നാട്ടുകാര്‍ തടഞ്ഞു. ഡോക്ടര്‍ക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. കാലിലൂടെ വാഹനം കയറിയിറങ്ങിയെന്നാണ് യുവാവ് പറയുന്നത്. യുവാവിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ഡോക്ടര്‍മാരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News