KeralaNews

യുഎഇയിൽ മൂന്ന് മാസത്തെ സന്ദർശക വീസകൾ നൽകുന്നത് നിർത്തലാക്കി;പുതിയ ക്രമീകരണം ഇങ്ങനെ

ദുബായ് :യുഎഇയിൽ മൂന്ന് മാസത്തെ സന്ദർശക വീസകൾ (വീസിറ്റ് വീസ) നൽകുന്നത് നിർത്തിവച്ചതായി റിപോർട്ട്. മൂന്ന് മാസത്തെ വീസകൾ ഇനി ലഭ്യമല്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ഐസിപി) കോൾ സെന്റർ എക്സിക്യൂട്ടീവ് പറഞ്ഞതായി പ്രമുഖ ഇംഗ്ലീഷ് മാധ്യമം റിപോർട്ട് ചെയ്തു.  

മൂന്ന് മാസത്തെ എൻട്രി പെർമിറ്റ് കുറച്ച് മാസങ്ങൾക്ക് മുൻപ് വരെ ലഭ്യമായിരുന്നെങ്കിലും ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നു. യുഎഇയിലെ സന്ദർശകർക്ക് 30 അല്ലെങ്കിൽ 60 ദിവസത്തെ വീസയിൽ വരാനാകുമെന്ന് ട്രാവൽ ഏജൻസികൾക്ക് നൽകിയ അറിയിപ്പിൽ പറഞ്ഞു. പെർമിറ്റുകൾ നൽകാൻ അവർ ഉപയോഗിക്കുന്ന പോർട്ടലിൽ മൂന്ന് മാസത്തെ സന്ദർശക വീസ അഭ്യർത്ഥിക്കാനുള്ള ഓപ്ഷൻ ഇപ്പോൾ ലഭ്യമല്ല.

കോവിഡ് -19 വ്യാപിച്ച സമയത്ത് മൂന്ന് മാസത്തെ സന്ദർശക വീസ നിർത്തലാക്കി പകരം 60 ദിവസത്തെ വീസ അവതരിപ്പിച്ചിരുന്നു. എങ്കിലും മൂന്ന് മാസത്തെ വീസ മേയിൽ ലെഷർ വീസയായി വീണ്ടും ലഭ്യമാക്കി.

അതേസമയം, ദുബായിൽ താമസിക്കുന്നവരുടെ ഫസ്റ്റ്-ഡിഗ്രി ബന്ധുക്കളായ സന്ദർശകർക്ക് 90 ദിവസത്തെ വീസ നൽകുന്നതായി ആമിറിലെ ഒരു കോൾ സെന്റർ എക്സിക്യൂട്ടീവ്സ്ഥിരീകരിച്ചു, താമസക്കാർക്ക് അവരുടെ മാതാപിതാക്കളെയോ ബന്ധുക്കളെയോ മൂന്ന് മാസത്തെ പദ്ധതിയിൽ കൊണ്ടുവരാം.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button