ദുബായ് : യു.എ.ഇയില്‍ എംപ്ലോയ്‌മെന്റ് വിസകളും ടൂറിസ്റ്റ് വിസകളും ഇന്ന് മുതല്‍ റദ്ദാവും: അവധിക്കെത്തിയ മലയാളികള്‍ക്ക് ഇനി മടങ്ങാനാവില്ല. പുതിയ നിയമത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം. കോവിഡ്-19 ന്റെ വ്യാപനത്തെ തുടര്‍ന്നാണ് റസിഡന്റ് പെര്‍മിറ്റ് ഇല്ലാത്തവര്‍ക്ക് യുഎഇ പ്രവേശനാനുമതി നിഷേധിച്ചത്. ഇതോടെ എംപ്ലോയ്‌മെന്റ് വിസകളും ടൂറിസ്റ്റ് വിസകളും അടക്കമുള്ളവ ഇന്ന് മുതല്‍ റദ്ദാവും.
എംപ്ലോയ്‌മെന്റ് വിസകള്‍ റദ്ദാക്കുന്നതോടെ അവധിക്ക് നാട്ടിലെത്തിയ മലയാളികള്‍ക്ക് ഇനി യുഎഇയിലേക്ക് തിരികെ പോകാനാവില്ല. യുഎഇ ഇവര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചതോടെ ഇനി ഇവര്‍ക്ക് നാട്ടില്‍ തന്നെ തുടരേണ്ടി വരും. അനേകം മലയാളികളാണ് ജോലി സ്ഥലമായ ദുബായിലേക്കും ഷാര്‍ജയിലേക്കും അബുദാബിയിലേക്കുമെല്ലാം പോകാനായി തയ്യാറായി ഇരുന്നത്. ഇവര്‍ക്കെല്ലാം രാജ്യത്തെ പുതിയ നിയമം തിരിച്ചടിയാകും.