ഭുവന്വേശര്‍: കൊവിഡ് ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന് ഒഡീഷയില്‍ രണ്ട് മാവോയിസ്റ്റ് നേതാക്കള്‍ പോലീസില്‍ കീഴടങ്ങി. ഒഡീഷയിലെ മല്‍ക്കങ്കിരി ജില്ലയില്‍ ആണ് സംഭവം. തലയ്ക്ക് രണ്ട് ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റും കീഴടങ്ങയിവരില്‍ ഉള്‍പ്പെടുന്നു.
കീഴടങ്ങിയ മാവോയിസ്റ്റുകളെ ചോദ്യം ചെയ്തതില്‍ കാട്ടില്‍ ക്യാംപ് ചെയ്യുന്ന മാവോയിസ്റ്റുകള്‍ കൊവിഡ് കാരണം കുടുങ്ങിയിരിക്കുകയാണെന്ന് വ്യക്തമായതായി ഒഡീഷ പൊലീസ് ഉദ്യോ?ഗസ്ഥര്‍ പറയുന്നു. കാട്ടില്‍ ക്യാംപ് ചെയ്യുന്ന നിരവധി മാവോയിസ്റ്റുകള്‍ക്ക് കൊവിഡ് ബാധിച്ചതായി സംശയമുണ്ട്.
എന്നാല്‍ ചികിത്സയോ പരിശോധനയോ ചെയ്യാനാവാതെ ഇവര്‍ കഷ്ടപ്പെടുകയാണ്. നിരവധി മാവോയിസ്റ്റുകള്‍ കാട്ടിനുള്ളില്‍ വച്ച് വൈറസ് ബാധിച്ചു മരിച്ചതായി സൂചനയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.