CrimeKeralaNews

ഫേസ്ബുക്ക് സൗഹൃദം;ആൺ സുഹൃത്തിനൊപ്പം ഒളിച്ചോടിയ രണ്ട് യുവതികൾ അറസ്റ്റിൽ, മൂന്നു പേരും ഒന്നിച്ച് താമസം ,സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ആൺസുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതികളെ അറസ്റ്റ് ചെയ്തു. വിഴിഞ്ഞം ചൊവ്വര സ്വദേശി മൃദുല(25), മുക്കോല സ്വദേശി ദിവ്യ(25) എന്നിവരാണ് പിടിയിലായത്. ഇവരുടെ ആൺസുഹൃത്തായ പൊഴിയൂർ സ്വദേശി ടിറ്റോ(25)യെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നാണ് വിവരം.

ടിറ്റോയെ ഇരു യുവതികൾക്കും ഫേസ്ബുക്ക് വഴിയാണ് പരിചയം. ബന്ധം പിന്നീട് പ്രണയത്തിലെത്തി. മൂന്ന് ദിവസം മുൻപ് ഇരു യുവതികളും കുട്ടികളെ ഉപേക്ഷിച്ച് ഇയാൾക്കൊപ്പം ഇറങ്ങി പോവുകയായിരുന്നു. ഇരുവരുടെയും ഭർത്താക്കന്മാർ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് ടിറ്റോയ്ക്കൊപ്പം യുവതികൾ ലോഡ്ജിൽ താമസിക്കുകയാണെന്ന് വ്യക്തമായത്. മക്കളെ ഉപേക്ഷിച്ച് പോയതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

നഗരത്തിലെ തുണിക്കടയിലെ ജീവനക്കാരിയാണ് ദിവ്യ. നാലു വയസ്സുള്ള മകനും രണ്ടര വയസ്സുള്ള മകളുമുണ്ട്. പൂജപ്പുരയിലെ സ്വകാര്യ സ്ഥാപനത്തിലാണ് മൃദുല ജോലിചെയ്യുന്നത്. ഇവർക്ക് മൂന്നരവയസ്സുള്ള ആൺകുട്ടിയുണ്ട്. വിഴിഞ്ഞം എസ്ഐ കെ എൽ സമ്പത്തിൻറെ നേതൃത്വത്തിൽ എസ്ഐ വിനോദ്, സിപിഒമാരായ ഷാഹിൽ, വനിതാ പൊലീസ് രഞ്ചിമ എന്നിവരാണ് ഹരിപ്പാട് നിന്ന് ഇവരെ പിടികൂടിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button