ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ നിന്ന് രണ്ട് കര്‍ഷക സംഘടനകള്‍ പിന്മാറി. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി, ഭാരതീയ കിസാന്‍ യൂണിയന്‍ ഭാനു വിഭാഗം എന്നീ സംഘടനകളാണ് സമരം അവസാനിപ്പിച്ചത്.
58 ദിവസത്തെ സമരം അവസാനിപ്പിക്കുന്നതായി ഭാരതീയ കിസാന്‍ യൂണിയന്‍ ഭാനു വിഭാഗം അറിയിച്ചു. യു.പി-ഡല്‍ഹി അതിര്‍ത്തിയായ ചില്ലയിലെ നടത്തിവന്ന സമരമാണ് അവസാനിപ്പിച്ചത്. ഇന്നലത്തെ സംഭവങ്ങളില്‍ അതീവ വേദനയുണ്ടെന്ന് താക്കൂര്‍ ഭാനു പ്രതാപ് സിംഗ് അറിയിച്ചു.
കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതിയും പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറിയതായി അറിയിച്ചിട്ടുണ്ട്. ഭാരതീയ കിസാന്‍ സഭ നേതാവ് രാകേഷ് ടിക്കായത്തുമായുള്ള അഭിപ്രായവ്യതാസത്തെ തുടര്‍ന്നാണ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി സമരത്തില്‍ നിന്ന് പിന്മാറിയത്.