കൊച്ചി: കത്രിക്കടവിലെ ഇടശേരി ബാറിലുണ്ടായ വെടിവെപ്പിൽ രണ്ട് ബാർ ജീവനക്കാർക്ക് വെടിയേറ്റു. സുജിന്‍ ജോണ്‍സണ്‍, അഖില്‍നാഥ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ബാറിലെ മാനേജര്‍ക്ക് ക്രൂരമായി മര്‍ദനമേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ 12-മണിക്കായിരുന്നു ആക്രമണം.
രാത്രി ബാറിലെത്തിയ സംഘം മാനേജർക്കെതിരെ അസഭ്യവർഷം നടത്തുകയും തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. മാനേജറെ അക്രമിച്ച സംഘത്തിനെ തടയാനെത്തിയപ്പോഴായിരുന്നു ജീവനക്കാർക്ക് വെടിയേറ്റത്. എയർ പിസ്റ്റൾ ഉപയോഗിച്ചാണ് വെടിയുതിർത്തതെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം.
വെടിയുതിര്‍ത്തശേഷം പ്രതികള്‍ കാറില്‍ കയറി കടന്നുകളയുകയായിരുന്നു. വെടിയേറ്റവരിൽ ഒരാൾ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിസയിലാണ്. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.സംഭവത്തിൽ എറണാകുളം നോർത്ത് പൊലീസ് അന്വേഷണമാരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചു. സംഭവ സ്ഥലത്തുനിന്ന് കാറിൽ രക്ഷപെട്ട പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി.