NationalNewsRECENT POSTS
ഗോവയില്‍ സണ്‍ബേണ്‍ ആഘോഷത്തിനിടെ രണ്ടു മരണം; അമിത ലഹരി ഉപയോഗമാകാം മരണകാരമെന്ന് പോലീസ്
പനജി: ഗോവയില്‍ സണ്‍ബേണ്‍ ഇലക്ട്രിക് ഡാന്‍സ് മ്യൂസിക് ഫെസ്റ്റിവലിനിടെ രണ്ടു പേര്‍ കുഴഞ്ഞുവീണു മരിച്ചു. നോര്‍ത്ത് ഗോവയിലെ വഗതോര്‍ ബീച്ചില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ആന്ധ്രാപ്രദേശ് സ്വദേശികളായ സായ് പ്രസാദ്, വെങ്കട് എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.
ഗേറ്റ് തുറക്കുന്നതു കാത്തിരുന്ന ഇവര്‍ കുഴഞ്ഞുവീഴൂകയായിരുന്നു. ഉടന്‍തന്നെ മപുസയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. ഹൃദയാഘാതമോ ലഹരിമരുന്നിന്റെ അമിത ഉപയോഗമോ ആകാം മരണകാരണമെന്നു പോലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതുവരെ ഇക്കാര്യത്തില്‍ ഒന്നും പ്രതികരിക്കാനില്ലെന്നും പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News