25.5 C
Kottayam
Sunday, May 19, 2024

World cup 2022:ഖത്തര്‍ ലോകകപ്പ് കിക്കോഫിന് രണ്ട് നാള്‍; ഇന്ത്യന്‍ സമയം; മത്സരങ്ങള്‍ കാണാനുള്ള വഴികള്‍

Must read

ദോഹ: ഖത്തര്‍ ലോകകപ്പിന് കിക്കോഫ് ആകാന്‍ ഇനി രണ്ട് നാള്‍ കൂടി. 20 വര്‍ഷത്തിനുശേഷം ഏഷ്യയില്‍ വിരുന്നെത്തുന്ന ടൂര്‍ണമെന്‍റിലെ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം 3.30 മുതലാണ് തുടങ്ങുക. 3.30, 6.30, 9.30, 12.30 എന്നീ സമയങ്ങളിലാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ നടക്കുന്നത്. നാല് മത്സരങ്ങളുള്ള ദിവസങ്ങളിലെ നാലാം മത്സരമാണ് രാത്രി 12.30ന് തുടങ്ങുക.

പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഉറക്കമൊഴിച്ചിരുന്ന് ഇന്ത്യക്കാര്‍ക്ക് കളി കാണേണ്ടിവരില്ല. എന്നാല്‍ 3.30ന് തുടങ്ങുന്ന മത്സരങ്ങള്‍ ജോലി സമയമായതിനാല്‍ പലര്‍ക്കും നഷ്ടമാകുകയും ചെയ്യും. ലോകകപ്പ് സംപ്രേഷണത്തിലും ഉണ്ട് ഇത്തവണ ഒട്ടേറെ പുതുമകള്‍. മത്സരത്തിന്‍റെ സംപ്രേഷണാവകാശം 195 രാജ്യങ്ങളിലും റെക്കോര്‍ഡ് തുകക്കാണ് ഫിഫ വിറ്റത്.

ലോകകപ്പ് ഇന്ത്യയില്‍ കാണാന്‍

ഇന്ത്യയില്‍ സോണി സോപ്ര്‍ട്സ് പോലുള്ള പതിവ് ചാനലുകളില്‍ നിന്ന് വ്യത്യസ്തമായി പുതിയൊരു ചാനലിലാണ് ആരാധകര്‍ ഇത്തവണ ലോകകപ്പ് മത്സരങ്ങള്‍ കാണേണ്ടത്. വയാകോം 18ന് കീഴിലുള്ള സ്പോര്‍ട്സ് 18 ചാനലാണ് ഇന്ത്യയില്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുക. ടെലിവിഷനില്‍ മത്സരങ്ങള്‍ കാണാന്‍ കഴിയാത്തവര്‍ക്ക് ജിയോ സിനിമയിലൂടെ മത്സരങ്ങള്‍ സൗജന്യമായി കാണാനാകും.

യുകെയില്‍

ബിബിസിയാണ് യുകെയില്‍ ഫിഫ ലോകകപ്പ് സംപ്രേഷണം ചെയ്യുക. ഐടിവി ഒഫീഷ്യല്‍ വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും മത്സരങ്ങളുടെ ലൈവ് സ്ട്രീം കാണാനാകും.

യുഎസ്എയില്‍

ഫോക്സ് സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കും ടെലിമുണ്ടോയുമാണ് അമേരിക്കയില്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുക. ഫോക്സ് സ്പോര്‍ട്സ് ഒഫീഷ്യല്‍ വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗ് കാണാനാകും. fuboTV, Sling TV, Hulu + Live TV, AT&T TV Now, or YouTube TV എന്നിവയിലും ലൈവ് ഫീഡ് ലഭ്യമാകും.

മിഡില്‍ ഈസ്റ്റില്‍

അല്‍ജസീറയാണ് മിഡില്‍ ഈസ്റ്റില്‍ ലോകകപ്പ് സംപ്രേഷണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. കേബിള്‍ ടിവി, സാറ്റ്ലൈറ്റ്, ടെറെസ്റ്റിയല്‍, മൊബൈല്‍, ബ്രോഡ്ഡ്ബാന്‍ഡ് സംവിധാനങ്ങളിലെല്ലാം 23 രാജ്യങ്ങളില്‍ മത്സരങ്ങള്‍ അല്‍ജസീറ സംപ്രേഷണം ചെയ്യും.

യൂറോപ്പില്‍

യൂറോപ്യന്‍ ബ്രോഡ്കാസ്റ്റിംഗ് യൂണിയനാണ് യൂറോപ്പില്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുക. 37 രാജ്യങ്ങളില്‍ യൂറോപ്യന്‍ ബ്രോഡ്കാസ്റ്റിംഗ് യൂണിയന്‍ മത്സരം സംപ്രേഷണം ചെയ്യും.

ദക്ഷിണാഫ്രിക്കയില്‍

സൂപ്പര്‍സ്പോര്‍ട്ട് ആണ് ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പിലെ 64 മത്സരങ്ങളും സംപ്രേഷണം ചെയ്യുക.

ചൈനയില്‍

സിസിടിവിയാണ് ചൈനയില്‍ മത്സരങ്ങളുടെ സംപ്രേഷണവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week