പന്ത്രണ്ടുകാരനെ നീലച്ചിത്രം കാണിച്ച് യുവതികള്‍ പീഡിപ്പിച്ച കേസില്‍ ട്വിസ്റ്റ്; 12കാരന്റെ പിതാവ് മനോവൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി, യുവതികളില്‍ ഒരാള്‍ സാക്ഷിയും
കണ്ണൂര്‍: നീലച്ചിത്രം കാണിച്ച് പന്ത്രണ്ടുകാരനെ രണ്ടു യുവതികള്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പുതിയ കണ്ടെത്തല്‍. പീഡനത്തിനിരയായ പന്ത്രണ്ടുകാരന്റെ പിതാവ് പ്രായപൂര്‍ത്തിയാകാത്ത മനോവൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. ഈ കേസില്‍ ഇയാള്‍ക്കെതിരെ മൊഴി നല്‍കിയ വീട്ടമ്മയാണ് പന്ത്രണ്ടുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതികളില്‍ ഒരാള്‍.
മനോവൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അന്ന് റിമാന്‍ഡിലാവുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരമായാണ് പന്ത്രണ്ട്കാരന്റെ പീഡന കഥയെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ ഈ ആരോപണം ശരിയല്ലെന്നും പന്ത്രണ്ടുകാരന്‍ പീഡനത്തിരയായെന്നുമാണ് മറുഭാഗത്തിന്റെ വാദം. ഇതു സംബന്ധിച്ച ചോദ്യങ്ങളോട് അന്വേഷിച്ച് മറുപടി പറയാമെന്നാണ് ബന്ധപ്പെട്ട സ്റ്റേഷനിലെ എസ്‌ഐയില്‍ നിന്നുള്ള മറുപടി. കുട്ടിയുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി. പോലീസ് ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചു വരികയാണ്. വീട്ടമ്മയുള്‍പ്പെടെ രണ്ട് യുവതികള്‍ക്കെതിരെ പോലീസ് പോക്‌സോ കേസെടുത്തിട്ടുണ്ട്.