തൃപ്തി ദേശായി നാളെ എത്തില്ല; തീരുമാനത്തില്‍ മാറ്റം
തിരുവനന്തപുരം: തൃപ്തി ദേശായി ശബരിമല ദര്‍ശനം നടത്താല്‍ നാളെ എത്തില്ല. നാളെ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇരുപതിന് ശേഷമേ ശബരിമലയില്‍ എത്തൂവെന്ന് അവര്‍ അറിയിച്ചു. 2018ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് താന്‍ എത്തുന്നതെന്നും തനിക്ക് എന്തുസംഭവിച്ചാലും ഉത്തരവാദിത്തം സര്‍ക്കാരിന് ആയിരിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞിരുന്നു.
2018ല്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച വിധി സ്റ്റേ ചെയ്തിട്ടില്ലാത്തതിനാല്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് അവിടെ പ്രവേശിക്കാമെന്ന് തൃപ്തി ദേശായി പറഞ്ഞു. 2018ലെ വിധി നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് ശബരിമല ദര്‍ശനത്തിന് യുവതികള്‍ കോടതി ഉത്തരവുമായി വരണമെന്നാണ്. എന്റെ കൈയില്‍ വിധിപ്പകര്‍പ്പ് ഉണ്ട്. ഞാന്‍ ശബരിമലയിലേക്ക് വരും. എനിക്ക് എന്തു സംഭവിച്ചാലും പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന് ആയിരിക്കും-തൃപ്തി ദേശായി പറഞ്ഞു.