ന്യൂ ഡല്‍ഹി: ഓടിക്കൊണ്ടിരുന്ന ട്രക്കില്‍ കയറ്റിയിരുന്ന കണ്ടെയ്‌നര്‍ കാറിന് മുകളിലേക്ക് മറിഞ്ഞുവീണ് രണ്ടു സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം. ഡല്‍ഹി ലജ്പത് നഗറിലാണ് അപകടനം നടന്നത്. ഈവന്റ് മാനേജ്മെന്റ് കമ്പനിയിലെ ജീവനക്കാരായ 35 വയസ്സുളള അങ്കിത് മല്‍ഹോത്രയും 38 വയസ്സുളള രഞ്ജന്‍ കല്‍റയുമാണ് മരിച്ചത്.
അപകടത്തിൽ കാർ പൂർണമായും തകർന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ഇരുവരും മരിച്ചതായി പൊലീസ് പറയുന്നു. ട്രക്കിന്റെ ഡ്രൈവർ ഒളിവിലാണ്.
കൊല്‍ക്കത്തയിലേക്ക് പോകുന്നതിനായി ഡല്‍ഹി വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. 27 ടണ്‍ അരിയുമായി തുഗ്ലഖാബാദിലേക്ക് പോകുകയായിരുന്ന ട്രക്കില്‍ നിന്നാണ് കണ്ടെയ്‌നര്‍ കാറിലേക്ക് പതിച്ചത്. ജെസിബി ഉപേയോഗിച്ച് കണ്ടെയ്‌നര്‍ റോഡിൽ നിന്ന് നീക്കം ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News