KeralaNews

കഠിനംകുളം കൂട്ടബലാല്‍സംഗം:പീഡിപ്പിക്കാൻ ഭർത്താവ് സുഹൃത്തുക്കളിൽ നിന്നു പണം വാങ്ങിയെന്ന് യുവതി

തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗക്കേസില്‍ ഭര്‍ത്താവിന് എതിരെ യുവതിയുടെ മൊഴി. സുഹൃത്തുക്കളില്‍ ഒരാള്‍ പണം നല്‍കുന്നത് കണ്ടതായാണ് യുവതിയുടെ മൊഴി.രണ്ടുദിവസം മുന്‍പ് ഇതേ വീട്ടില്‍ വച്ചാണ് പണം നല്‍കിയത്. സുഹൃത്തുക്കള്‍ ഉപദ്രവിച്ചപ്പോള്‍ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നതായും യുവതി പറയുന്നു.

രണ്ട് കുട്ടികളുടെ അമ്മയായ 23കാരിയാണ് ഭർത്താവിന്റെ അറിവോടെയുള്ള പീഡനത്തിന് ഇരയായത്. മദ്യം നല്‍കിയും മര്‍ദിച്ചവശയാക്കിയ ശേഷവുമായിരുന്നു ഉപദ്രവമെന്ന് യുവതി വ്യക്തമാക്കിയിരുന്നു. പീഡനത്തിന് ഇരയായ യുവതിയെ ആദ്യം ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിലും പിന്നീട് ആളൊഴിഞ്ഞ പ്രദേശത്തുവച്ചും മണിക്കൂറോളം ഉപദ്രവിച്ചു.

അഞ്ച് വയസുള്ള കുഞ്ഞിന്റെ മുന്നിൽ വച്ചായിരുന്നു ക്രൂരതയെല്ലാം. ഒടുവിൽ കുഞ്ഞുമായി
രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതിയെ നാട്ടുകാർ കണിയാപുരത്തുള്ള വീട്ടിലെത്തിക്കുകയായിരുന്നു. വളരെ ക്ഷീണിതയായ യുവതി അബോധാവസ്ഥയിലായതോടെ ആശുപത്രിയിലാക്കുകയും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. യുവതിയുടെ മൊഴി പ്രകാരം കേസില്‍ ഭര്‍ത്താവും നാല് സുഹൃത്തുക്കളെയും രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button