പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ച ഭാര്യയെ യുവാവ് മുത്തലാഖ് ചൊല്ലി! കലി തീരാതെ സ്‌ക്രൂഡ്രൈവര്‍ കൊണ്ടു കുത്തി
നോയിഡ: പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ച ഭാര്യയെ ഭര്‍ത്താവ് മൊഴി ചൊല്ലി. ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള റോജി മാര്‍ക്കറ്റിലാണ് വിചിത്ര സംഭവം അരങ്ങേറിയത്. മാര്‍ക്കറ്റില്‍വെച്ച് പച്ചക്കറി വാങ്ങാന്‍ പണം ചോദിച്ചതിന്റെ പേരില്‍ 32 കാരനായ സാബീര്‍ എന്ന യുവാവാണ് ഭാര്യ സൈനബയെ മുത്തലാഖ് ചൊല്ലിയത്. കൂടാതെ ഇയാള്‍ ഭാര്യയെ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു.
വിവാഹം കഴിഞ്ഞതു മുതല്‍ സാബീറിന്റേയും കുടുംബാഗങ്ങളുടേയും പെരുമാറ്റം വിചിത്രമായിരുന്നുവെന്ന് സൈനബയുടെ പിതാവ് പറഞ്ഞു. സാബിര്‍ മുമ്പ് മകളുടെ തലയില്‍ വടികൊണ്ട് അടിച്ചിരുന്നുവെന്നുവെന്നും അവള്‍ തങ്ങളോടൊപ്പം അഞ്ച് ദിവസം താമസിച്ചതിന് വിവാഹ മോചനം ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുത്തലാഖ് ചൊല്ലിയ വിഷയത്തില്‍ സാബിറിനെതിരെ ദാദ്രി പോലീസ് കേസ് എടുത്തു. കൂടാതെ സൈനബയെ ഉപദ്രവിച്ചതിന് സാബിറിന്റെ മാതാവ്, സഹോദരി എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.