തൃശൂര്‍: രോഗവ്യാപനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തൊട്ടടുത്തുള്ള മുരിയാട് ഗ്രാമപഞ്ചായത്തിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച മുതല്‍ രണ്ടിടത്തും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ദീര്‍ഘദൂര ബസുകള്‍ ഒഴികെ ഒരു വാഹനവും അനുവദിക്കില്ല. തൃശൂര്‍ മാര്‍ക്കറ്റിലും കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരും.
സമ്പര്‍ക്ക രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ച പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തൃശൂരില്‍ വ്യാഴാഴ്ച 83 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1024 ആയി ഉയര്‍ന്നിരുന്നു. ഇരിങ്ങാലക്കുടയില്‍ ഇന്നലെ മാത്രം സമ്പര്‍ക്കം വഴി രോഗം പകര്‍ന്നത് 28 പേര്‍ക്കാണ്. ഇതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.
കൊവിഡ് വ്യാപനം തടയാന്‍ തൃശൂര്‍ നഗരത്തിലെ തട്ടുകടകള്‍ അടപ്പിച്ചു. എല്ലാത്തരം വഴിയോര കച്ചവടവും അവസാനിപ്പിച്ചിരുന്നു. കച്ചവടം ഒരാഴ്ചത്തേക്കു നിര്‍ത്തിവയ്ക്കാനാണു കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്.