24.6 C
Kottayam
Tuesday, May 14, 2024

നടിയെ അക്രമിച്ച കേസിൽ വിചാരണ നവംബര്‍ 10 ന് ആരംഭിക്കും; 36 സാക്ഷികള്‍ക്ക് സമന്‍സ്, മഞ്ജു വാര്യര്‍ ആദ്യപട്ടികയിലില്ല

Must read

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ഈ മാസം പത്താം തീയ്യതി മുതല്‍ ആരംഭിക്കും. കേസില്‍ വിചാരണ നടപടി പൂര്‍ത്തീകരിക്കാന്‍ സുപ്രീംകോടതി സമയപരിധി നിശ്ചയിച്ച സാഹചര്യത്തില്‍ വേഗത്തില്‍ത്തന്നെ വിചാരണ പൂര്‍ത്തീകരിക്കുന്നതിലേക്ക് നീങ്ങുകയാണ് കോടതി. അടുത്ത വര്‍ഷം ജനുവരിയോടുകൂടി വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ, വിചാരണ അവസാനിക്കുന്ന ഘട്ടത്തില്‍ അന്വേഷണ ഉദ്യാഗസ്ഥന്‍ ബൈജു എം.പൗലോസിന്‍റെ വിചാരണ മാത്രമാണ് പൂര്‍ത്തീകരിക്കാനുണ്ടായിരുന്നത്. അതിനിടയില്‍ ക്രൈം ബ്രാഞ്ച് തുടരന്വേഷണവുമായി മുന്നോട്ടുവരികയും വിചാരണ നിര്‍ത്തിവയ്ക്കുകയുമായിരുന്നു.

39 സാക്ഷികളെയാണ് തുടരന്വേണത്തിന്റെ ഭാഗമായി വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതില്‍ 36 പേര്‍ക്ക് കോടതി സമന്‍സ് അയച്ചിട്ടുണ്ട്. ബാലചന്ദ്രകുമാര്‍, സായ് ശങ്കര്‍ ആടക്കമുള്ളവര്‍ ഈ 36 പേരില്‍ ഉള്‍പ്പെടും. മഞ്ജു വാര്യര്‍ അടക്കമുള്ള ബാക്കി മൂന്നു പേരുടെ കാര്യത്തില്‍ തീരുമാനം പിന്നീടായിരിക്കും ഉണ്ടാകുക. മഞ്ജുവിനെ ഒരിക്കല്‍ വിസ്തരിച്ചതിനാല്‍ വീണ്ടും വിസ്തരിക്കണമെങ്കില്‍ പ്രത്യേക അപേക്ഷ നല്‍കി പ്രതിഭാഗത്തിന്റെകൂടി വാദംകേട്ടതിന് ശേഷമേ തീരുമാനമെടുക്കാന്‍ സാധിയ്ക്കുള്ളുവെന്ന്‌ കോടതി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week