KeralaNews

ശ്വാന പ്രദർശനത്തിനിടെ മരം കടപുഴകിവീണ് 3 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

തൃശ്ശൂര്‍ : മണ്ണുത്തി വെറ്ററിനറി കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന ശ്വാന പ്രദര്‍ശനത്തിനിടെ കൂറ്റന്‍ വാകമരം കടപുഴകിവീണ് മൂന്നുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു സംഭവം. വാഹനങ്ങള്‍ അപകടത്തില്‍ തകര്‍ന്നു. തമിഴ്‌നാട്ടിലെ ഹൊസൂരില്‍ നിന്നെത്തിയ ഹരീഷ് എന്ന വ്യക്തിയുടെ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഈ കാറിനുള്ളിലുണ്ടായിരുന്ന രണ്ട് നായ്ക്കളെ രക്ഷപെടുത്താനായി.

തൃശ്ശൂര്‍ കെന്നല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ധാരാളം ആളുകള്‍ നായ്ക്കളുമായി എത്തിയിരുന്നു. മരത്തിന്റെ വേരുകളടക്കം തകര്‍ന്ന്, കടഭാഗത്തിന് പൂര്‍ണമായും കേട് സംഭവിച്ചിട്ടുണ്ട്. തൊട്ടടുത്ത ചെറുമരത്തില്‍ തടഞ്ഞ് കാമ്പസിനുള്ളിലെ റോഡിലേയ്ക്കാണ് മരം വീണത്. മറുവശത്തേയ്ക്ക് വീണിരുന്നെങ്കില്‍ കൂടുതല്‍ വാഹനങ്ങള്‍ തകരുമായിരുന്നു. കടപുഴകി വീഴുന്ന ശബ്ദം കേട്ട് മരത്തിന് കീഴിലുണ്ടായിരുന്ന പലരും ഓടിരക്ഷപ്പെടുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button