
തേനി : തേനിക്ക് സമീപത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ അക്ഷയ് അജേഷ് (23), ഗോകുൽ (23) എന്നിവരാണ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചത്. കൂടെ ഉണ്ടായിരുന്ന കോട്ടയം വടവാതൂർ സ്വദേശി അനന്തു വി രാജേഷിനെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 3.30-ഓടെ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അനന്തുവിന്റെ സഹോദരിയെ തമിഴ്നാട്ടിലെ കോളേജിൽ നിന്ന് കൂട്ടിക്കൊണ്ടുവരാനാണ് യുവാക്കൾ കാറുമായി പോയത്. അനന്തുവിന്റെ പിതാവിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിൽ ഉള്ള കാറാണ് അപകടത്തിൽപെട്ടത്. കാറിന്റെ പിൻഭാഗത്തെ ടയർപൊട്ടി എതിർ ദിശയിൽ വന്ന കർണാടക രജിസ്ട്രേഷൻ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ തേനി അല്ലിനഗരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News