CrimeHome-bannerNationalNewsRECENT POSTS

കുട്ടികളെ തട്ടികൊണ്ടുപോകുന്ന ആളെന്ന് ആരോപിച്ച് ട്രാന്‍സ് ജെന്‍ഡറിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു

കൊല്‍ക്കത്ത: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളെന്നാരോപിച്ച് ട്രാന്‍സ് ജന്‍ഡറിനെ ജനക്കൂട്ടം തല്ലികൊന്നു. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരി ജില്ലയിലെ നഗ്രകട്ടയിലാണ സംഭവം. പ്രദേശവാസികള്‍ ട്രാന്‍സ് ജന്‍ഡറെ പിന്തുടരുകയും തുടര്‍ന്ന മര്‍ദിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കല്ലു കൊണ്ട് തലയില്‍ ഇടിക്കുകയും ദേഹത്ത് പല തവണ ചവിട്ടുകയും ചെയതു. മര്‍ദ്ദനമേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന അവരെ ആരും ആശുപത്രിയില്‍ കൊണ്ടുപോകാനും തയ്യാറായില്ല.

ഒടുവില്‍ പോലീസ് ഇടപെട്ട ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നതായ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ ദേബാശിഷ് ചക്രബര്‍ത്തി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട ആറു പേരെ അറസറ്റ് ചെയതിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker