ന്യൂഡൽഹി: മുൻ കോയമ്പത്തൂർ എംപി സി.പി. രാധാകൃഷ്ണനെ ത്സാർഖണ്ഡ് ഗവർണറായി രാഷ്ട്രപതി നിയമിച്ചു. ത്സാർഖണ്ഡ് ഗവർണർ രമേശ് ബയാസിനെ മഹാരാഷ്ട്ര ഗവർണറായും നിയോഗിച്ചു. ആകെ 13 സംസ്ഥാനങ്ങളിലെ ഗവർണർമാർക്ക് മാറ്റമുണ്ട്.
തമിഴ്നാട് തിരുപ്പൂർ സ്വദേശിയായ സിപി രാധാകൃഷ്ണൻ 1998 മുതൽ 2004 വരെ കോയമ്പത്തൂരിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു. ബിജെപി കേരളഘടകത്തിന്റെ പ്രഭാരിയായും ചുമതല വഹിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News