തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടി സർവ്വീസ് നടത്തുന്ന ട്രെയിനുകൾ റദ്ദാക്കിത്തുടങ്ങി. ജനുവരി 22 മുതൽ 27 വരെ കേരളത്തിൽ കൂടി കടന്ന് പോകുന്ന നാല് ട്രെയിനുകൾ പൂർണമായി റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. നാഗർകോവിൽ-കോട്ടയം എക്സ്പ്രെസ്സ്, കൊല്ലം-തിരുവനന്തപുരം അൺ റിസർവ്‍ഡ് എക്സ്പ്രെസ്സ്, കോട്ടയം-കൊല്ലം അൺ റിസർവ്‍ഡ് എക്സ്പ്രെസ്സ്, തിരുവനന്തപുരം – നാഗർകോവിൽ അൺ റിസർവ്‍ഡ് എക്സ്പ്രെസ്സ് എന്നിവയാണ് റദ്ദാക്കിയത്.
റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങൾ
1. നാഗർകോവിൽ-കോട്ടയം എക്സ്പ്രെസ്സ് (ട്രെയിൻ നമ്പർ -16366)
2. കൊല്ലം – തിരുവനന്തപുരം അൺറിസർവ്‍ഡ് എക്സ്പ്രെസ്സ് (ട്രെയിൻ നമ്പർ- 06425)
3) കോട്ടയം-കൊല്ലം അൺറിസർവ്‍ഡ് എക്സ്പ്രെസ്സ് (ട്രെയിൻ നമ്പർ.06431)
4) തിരുവനന്തപുരം – നാഗർകോവിൽ അൺറിസർവ്‍ഡ് എക്സ്പ്രെസ്സ് (ട്രെയിൻ നമ്പർ 06435)
കൊവിഡ് വ്യാപനം, പി എസ് സി പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: കൊവിഡ് (Covid 19) വ്യാപനത്തെ തുടർന്ന് ജനുവരി 23, 30 തീയ്യതികളിൽ നടത്താൻ നിശ്ചയിച്ച പിഎസ് സി (PSC Exam) പരീക്ഷകൾ മാറ്റിവെച്ചു. ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കൽ എജുക്കേഷൻ സർവീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27 ലേക്ക് മാറ്റി. ലാബോട്ടറി ടെക്നീഷ്യൻ ഗ്രേഡ് II തസ്തികളുടെ പരീക്ഷകൾ ജനുവരി 28ലേക്കും ജനുവരി 30 ന് നടത്താൻ നിശ്ചയിച്ച കേരള വാട്ടർ അഥോറിറ്റിയിലെ ഓപ്പറേറ്റർ തസ്തികയുടെ പരീക്ഷ ഫെബ്രുവരി 4 ലേക്കുമാണ് മാറ്റിയത്. പരീക്ഷകൾ സംബന്ധിച്ച വിശദമായ ടൈംടേബിൾ പിഎസ് സി വെബ്സൈറ്റിൽ ലഭ്യമാക്കുന്നതാണെന്ന് പിഎസ് സി വാർത്താക്കുറിപ്പിൽ അറിയിച്ചു.