29.2 C
Kottayam
Friday, September 27, 2024

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സമയത്തിൽ മാറ്റം, രണ്ട് സ്‌പെഷ്യൽ വണ്ടികൾ സ്ഥിരമാക്കി; ഓണം സ്‌പെഷ്യൽ ട്രെയിൻ

Must read

തിരുവനന്തപുരം: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് (16307) ട്രെയിനിന്റെ സമയം ഞായറാഴ്ച (ഓഗസ്റ്റ് 20) മുതല്‍ മാറും. ഇപ്പോള്‍ ഉച്ചയ്ക്ക് ശേഷം 2.50 ഓടെ ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ഈ ട്രെയിന്‍ 20 മുതല്‍ 3.50നാകും പുറപ്പെടുക. എറണാകുളം ജങ്ഷനില്‍ ഇത് 5.20 ഓടെയാകും എത്തി ചേരുക. ഷൊര്‍ണ്ണൂരില്‍ 7.47നും എത്തിച്ചേരും.

എറണാകുളം വേളാങ്കണ്ണി ബൈവീക്ക്ലി, കൊല്ലം-തിരുപ്പതി ബൈവീക്ക്ലി ട്രെയിനുകള്‍ക്കു റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്. പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് തുത്തൂക്കുടിയിലേക്കു നീട്ടാനും ഉത്തരവായിട്ടുണ്ട്.

എറണാകുളത്തു നിന്നു തിങ്കള്‍, ശനി ദിവസങ്ങളിലാണു വേളാങ്കണ്ണി സര്‍വീസ്. തിരിച്ച് ചൊവ്വ, ഞായര്‍ ദിവസങ്ങളിലാണ്. ഏതാനും വര്‍ഷങ്ങളായി സ്‌പെഷലായി ഈ ട്രെയിന്‍ ഓടിക്കുന്നുണ്ട്. 06361 എന്ന നമ്പറില്‍ ഓടിയിരുന്ന ഈ ട്രെയിന്‍ സ്ഥിരമാക്കിയതോടെ 16361 എന്ന നമ്പറിലേക്ക് മാറി. ഉച്ചയ്ക്കു 12.35ന് പുറപ്പെടുന്ന ഈ ട്രെയിന്‍ പിറ്റേദിവസം രാവിലെ 5.50ന് വേളാങ്കണ്ണിയില്‍ എത്തും. തിരിച്ച് വൈകീട്ട് 6.30 ഓടെ 16362 എന്ന നമ്പറില്‍ വേളങ്കണ്ണിയില്‍ നിന്ന് പുറപ്പെടും. പിറ്റേന്ന് ഉച്ചയ്ക്ക് 12 മണിയോടെ എറണാകുളത്തെത്തും.

തിരുപ്പതി-കൊല്ലം ബൈവീക്ക്ലി ചൊവ്വ, വെള്ളി ദിവസങ്ങളിലും മടക്ക ട്രെയിന്‍ ബുധന്‍, ശനി ദിവസങ്ങളിലും സര്‍വീസ് നടത്തും. തിരുപ്പതിയില്‍ നിന്നു ഉച്ചയ്ക്കു 2.40ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.20ന് കൊല്ലത്ത് എത്തും. കോട്ടയം, തൃശൂര്‍, പാലക്കാട്, സേലം വഴിയാണു സര്‍വീസ്. മടക്കട്രെയിന്‍ കൊല്ലത്ത് നിന്നു രാവിലെ 10ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.20ന് തിരുപ്പതിയിലെത്തും. രണ്ട് ട്രെയിനുകളും സര്‍വീസ് ആരംഭിക്കുന്ന തീയതി റെയില്‍വേ വൈകാതെ പ്രഖ്യാപിക്കും.

ഓണക്കാലത്ത് നാഗര്‍കോവിലില്‍ നിന്ന് കോട്ടയം, കൊങ്കണ്‍ വഴി പനവേലിലേക്ക് പ്രത്യേക തീവണ്ടി സര്‍വീസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. നാഗര്‍കോവിലില്‍ നിന്ന് 22, 29, സെപ്റ്റംബര്‍ 5 തീയതികളില്‍ പകല്‍ 11.35-ന് പുറപ്പെടുന്ന തീവണ്ടി (നമ്പര്‍ 06071) പിറ്റേന്ന് രാത്രി 10.45-ന് പനവേലിലെത്തും. പനവേലില്‍ നിന്ന് 24, 31, സെപ്റ്റംബര്‍ 7 തീയതികളില്‍ പുലര്‍ച്ചെ 12.10-ന് മടക്കയാത്ര ആരംഭിക്കുന്ന തീവണ്ടി (06072) പിറ്റേന്ന് രാവിലെ 10-ന് തിരുവനന്തപുരത്തെത്തും. ഈ വണ്ടികളില്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

സ്റ്റോപ്പ് അനുവദിച്ചു

തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്‌സ്പ്രസിന് (16629/16630) പട്ടാമ്പിയില്‍ സ്റ്റോപ്പ് അനുവദിച്ചു.

കൊച്ചുവേളി-ഛണ്ഡീഗഢ് സമ്പര്‍ക്രാന്തി ബൈവീക്കിലി എക്‌സ്പ്രസിന് (12217/12218) തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു

തിരുനല്‍വേലി-ജാംനഗര്‍ ബൈവീക്കിലി എക്‌സ്പ്‌സിന് (19577/19578) തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു.

തിരുനല്‍വേലി-ഗാന്ധിധാം വീക്കിലി ഹംസഫര്‍ എക്‌സ്പ്രസിന് (20923/20924) കണ്ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചു.

യശ്വന്ത്പുര്‍-കൊച്ചുവേളി എസി വീക്കിലി എക്‌സ്പ്രസിന് (22677/22678) തിരുവല്ലയില്‍ സ്റ്റോപ്പ് അനുവദിച്ചു

എറണാകുളം-ഹാതിയ വീക്കിലി എക്‌സ്പ്രസിന് (22837/22838) ആലുവയില്‍ സ്റ്റോപ്പ് അനുവദിച്ചു

ചെന്നൈ എഗ്‌മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസിന് (16127/16128) പരവൂരില്‍ സ്റ്റോപ്പ് അനുവദിച്ചു

മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസിന് (16649/16650) ചെറുവത്തൂരില്‍ സ്റ്റോപ്പ് അനുവദിച്ചു.

തിരുനല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസിന് (16791/16792) തേന്മമയില്‍ സ്റ്റോപ്പ്

തിരുവനന്തപുരം-നിസാമുദ്ദീന്‍ വീക്കിലി എക്‌സ്പ്രസിന് (22653/22654) ചങ്ങനാശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചു.

കൊച്ചുവേളി-ലോക്മാന്യതിലക് ഗരീബ്‌രഥ് ബൈവീക്കിലി ട്രെയിനിന് (12202/12201) ചങ്ങനാശ്ശേരിയില്‍ സ്‌റ്റോപ്പ് അനുവദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

കോഴിക്കോട്ടെ ജൂവലറിയിൽനിന്ന് സ്വർണം കവർന്ന് മുങ്ങി; ബിഹാർ സ്വദേശി നേപ്പാൾ അതിർത്തിയിൽ പിടിയിൽ

പേരാമ്പ്ര (കോഴിക്കോട്): ചെറുവണ്ണൂരിലെ ജൂവലറിയില്‍നിന്ന് സ്വര്‍ണവും വെള്ളിയും കവര്‍ച്ചചെയ്ത കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് മിനാറുല്‍ ഹഖിനെ (24)യാണ് മേപ്പയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യോളി കോടതി ഇയാളെ...

Popular this week