23.1 C
Kottayam
Saturday, November 23, 2024

കൂടത്തായി കൊലപാതക പരമ്പര: ടവര്‍ ഡംപ് പരിശോധന ആരംഭിച്ചു; ജോളിയെ ഫോണില്‍ ബന്ധപ്പെട്ടവര്‍ എല്ലാം സംശയ നിഴലില്‍

Must read

കോഴിക്കോട്: കൂടത്തായി കൊലപാത പരമ്പരയില്‍ പ്രതികളെ വലയിലാക്കാന്‍  ടവര്‍ ഡംപ് പരിശോധന ആരംഭിച്ചു. സംശയിക്കുന്നവരുടെ പട്ടിക തയ്യാറാക്കി അവരുടെ മൊബൈല്‍ നമ്പര്‍ ശേഖരിക്കുന്നതാണ് ആദ്യ പടി. പോലീസിന്റെ സംശയ നിഴിലിലുള്ളവര്‍ക്ക് മുഖ്യപ്രതി ജോളിയുമായുള്ള ബന്ധത്തെക്കുറിച്ച് മനസിലാക്കുന്നതിനാണ് ഈ പരിശോധന.

അതിപ്രധാനമായ കേസുകളില്‍ പലപ്പോഴും പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നത് ടവര്‍ ഡംപ് പരിശോധനയാണ്. സംശയിക്കുന്നവരുടെ മൊബൈല്‍ നമ്പര്‍ ശേഖരിച്ച് പിന്നീട് ആ നമ്പരില്‍ നിന്നും വന്നതും പോയതുമായ കോളുകളുടെ വിശദാംശം സര്‍വ്വീസ് പ്രൊവൈഡറുകളില്‍ നിന്നും ശേഖരിക്കും. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഇത്തരത്തിലുള്ള വിവരങ്ങള്‍ നല്‍കണം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളില്‍ നിന്നാണ് സംശയിക്കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കുന്നത്.

സംശയിക്കപ്പെടുന്നവര്‍ എവിടെയൊക്കെ വെച്ച് ഏതൊക്കെ ദിവസങ്ങളില്‍ ഏതൊക്കെ സമയങ്ങളില്‍ പരസ്പരം ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട് എന്ന വിവരങ്ങളടങ്ങിയ ചാര്‍ട്ട് തയ്യാറാക്കും. പ്രതികള്‍ കുറ്റം നിഷേധിക്കുന്ന സമയങ്ങളില്‍ ഈ ചാര്‍ട്ട് കാണിച്ചാണ് അവരെ കുടുക്കുന്നത്. ടവര്‍ ഡംപ് പരിശോധനയിലൂടെ പ്രതികള്‍ എവിടേക്കൊക്കെ ഒരുമിച്ച് സഞ്ചരിച്ചു, എത്ര സമയം ചിലവഴിച്ചു തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താനാകും.

കൂടത്തായി കൊലപാതക പരമ്പരയുടെ കാര്യത്തില്‍ മുഖ്യപ്രതി ജോളിയുമായി അടുത്തബന്ധമുണ്ടായിരുന്നവരെ കണ്ടെത്താനാണ് ഈ പരിശോധന നടത്തുന്നത്. ജോളിക്കൊപ്പം ആരൊക്കെ ഏതെക്കെ ദിവസങ്ങളില്‍ എവിടെയൊക്കെ പോയിട്ടുണ്ട് എപ്പോഴൊക്കെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട് തുടങ്ങിയ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ജോളിക്ക് സയനൈഡ് എത്തിച്ച് നല്‍കിയ മറ്റൊരു പ്രതി മഞ്ചാടിയില്‍ എം.എസ് മാത്യുവിനെ പോലീസ് കുടുക്കിയത് ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ്.

മാത്യു എപ്പോഴൊക്കെ കൂടത്തായിലെ പൊന്നാമറ്റം കുടുംബത്തില്‍ എത്തിയിരുന്നു ഇരുവരും ഒന്നിച്ച് എന്നൊക്കെ എവിടെയൊക്കെ യാത്ര പോയിരുന്നു തുടങ്ങിയ വിവരങ്ങള്‍ അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്. സംശയമുനയിലുള്ള നിരവധി പേരുടെ യാത്രാ ഫോണ്‍ വിളി രേഖകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

മൊബൈൽ ഫോണുകളിൽ തെളിവുകളുണ്ടെന്ന് പൊലീസ്, അമ്മുവിന്‍റെ മരണത്തിൽ സഹപാഠികളായ മൂന്നുപേരും റിമാന്‍ഡിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്‍റെ മരണത്തിൽ അറസ്റ്റിൽ ആയ മൂന്ന് സഹപാഠികളെയും റിമാന്‍ഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ...

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങൾ പിടികൂടി

ശ്രീന​ഗർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാർപദാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ വിവരം ബസ്തർ റേഞ്ച് ഐ.ജി സുന്ദർരാജ് സ്ഥിരീകരിച്ചു. ജില്ലാ...

സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു; കൈയ്യബദ്ധം പിറന്നാൾ ദിനത്തിൽ

ന്യൂയോർക്ക്: പിറന്നാൾ ദിനത്തിൽ അബദ്ധത്തിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് 23കാരന് ദാരുണാന്ത്യം. തെലങ്കാനയിലെ ഉപ്പൽ സ്വദേശിയായ ആര്യൻ റെഡ്ഡിയാണ് ജന്മദിനം ആഘോഷിക്കുന്നതിനിടെ അമേരിക്കയിൽ വെടിയേറ്റ് മരിച്ചത്. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര...

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു; 2 പേര്‍ക്ക് ദാരുണാന്ത്യം, മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

പാലക്കാട്: പാലക്കാട് കൊടുവായൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് രണ്ട് പേർ മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കാർ അമിത വേഗതയിലായിരുന്നു. മദ്യലഹരിയിൽ കാര്‍ ഓടിച്ച എലവഞ്ചേരി സ്വദേശി പ്രേംനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....

വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിൽ ധനുഷും നയൻതാരയും ; മുഖംകൊടുക്കാതെ താരങ്ങൾ

ചെന്നൈ: തമിഴകത്ത് ചൂടേറിയ ചർച്ചയായി മാറിയിരിക്കുകയാണ് നയൻതാരയുടെ നെറ്റ്‌നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി . ഇപ്പോഴിതാ ഒന്നിച്ചൊരു ചടങ്ങിൽ എത്തിയിരിക്കുകയാണ് നയൻതാരയും ധനുഷും . നിർമാതാവ് ആകാശ് ഭാസ്‌കരന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. വിഘ്‌നേഷ് ശിവനൊപ്പമാണ് നയൻതാരയെത്തിയത്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.