ഷൂട്ടിംഗ് ലൊക്കേഷനില്‍ ഫോട്ടോഗ്രാഫറുടെ തലക്കടിച്ച് വീഴ്ത്തി ടൊവിനോ!
ടൊവിനോ തോമസിന്റെ ഫോറന്‍സിക് വിജയകരമായി തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ടൊവിനോയ്ക്ക് ഒപ്പം മമത മോഹന്‍ ദാസും പ്രധാനവേഷത്തില്‍ എത്തിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്ത സന്തോഷത്തിലാണ് താരങ്ങളും അണിയറപ്രവര്‍ത്തകരും ഇപ്പോള്‍. അതിനിടെ ചിത്രത്തിന്റെ ഷൂട്ടിങിനിടെയുള്ള രസകരമായ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ഷൂട്ടിങിനിടെ കുസൃതി കാണിക്കുന്ന ടൊവിനോയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സിനിമയില്‍ അഭിനയിച്ച ധനേഷ് ആനന്ദാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഷൂട്ടിനിടെ തെര്‍മോകോളുകൊണ്ട് ടൊവിനോ സ്റ്റില്‍ ഫോട്ടോഗ്രാഫറുടെ തലയ്ക്കടിക്കുന്നതും അടികൊണ്ട് ഫോട്ടോഗ്രാഫര്‍ താഴേക്ക് വീഴുന്നതുമാണ് വീഡിയോയിലുള്ളത്.
ഫോറന്‍സിക് സെറ്റിലെ യഥാര്‍ഥ സൈക്കോ ടൊവിനോ ചേട്ടനാണെന്നും ടൊവിനോയുടെ അടിയേറ്റ് തലക്ക് മാരകമായി പരിക്കേറ്റ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആശുപത്രിയിലാണെന്നുമാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് ധനേഷ് കുറിച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരിച്ചിരിക്കുന്നത്.
https://www.instagram.com/p/B9RAE5ZHz1h/?utm_source=ig_web_copy_link