ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്ന് വരുന്നുവെന്ന് അറിയില്ല: ടൊവീനോ തോമസ്
ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനേതാവാണ് ടൊവീനോ തോമസ്. ചുരുങ്ങിയ കാലംകൊണ്ട് തന്നെ ടൊവീനോയുടേതായി ധാരാളം ഹിറ്റ് സിനിമകളും മലയാളത്തില്‍ പിറന്നു. കഴിഞ്ഞ ദിവസം താരത്തെ കുറിച്ച് ചെറിയ ഒരു ഗോസിപ്പും പുറത്ത് വന്നിരിന്നു. താരം വളരെ തിരക്കിലാണെന്നും 2022 വരെയുള്ള ചിത്രങ്ങള്‍ ഉറപ്പിച്ച് കഴിഞ്ഞുവെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പ
പുറത്ത് വന്നത്.
എന്നാല്‍ ഇതിന് മറുപടിയുമായി താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് ടൊവീനോ ഈ വാര്‍ത്തകളോട് പ്രതികരിച്ചത്. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന് തനിക്കറിയില്ലെന്നും കുറച്ചു സിനിമകള്‍ പറഞ്ഞു വെച്ചിട്ടുണ്ടെന്നുമാണ് ടൊവീനോ അഭിമുഖത്തില്‍ പറഞ്ഞത്. എനിക്കുപറ്റിയ കഥയാണെങ്കില്‍ അതെന്നില്‍ വന്നുചേരുമെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്തമാര്‍ന്ന വേഷങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും അഭിനയിച്ച വേഷങ്ങളെല്ലാം സംതൃപ്തിനല്‍കുന്നതാണെന്നും ടൊവീനോ കൂട്ടിച്ചേര്‍ത്തു.