EntertainmentKeralaNews

ഇൻസ്റ്റഗ്രാമിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ടൊവിനോയുടെ പരാതി; പൊലീസ് അന്വേഷണം തുടങ്ങി

കൊച്ചി:സിനിമാ താരം ടൊവിനോ തോമസിനെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എറണാകുളം പനങ്ങാട് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുള്ളത്. ഇൻസ്റ്റഗ്രാമിലൂടെ തന്നെ അപകീര്‍ത്തിപെടുത്തിയെന്ന് കാട്ടി ടോവിനോ തോമസ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം.

പരാതിക്കൊപ്പം ഇതിന് ആസ്പദമായ ഇൻസ്റ്റഗ്രാം ലിങ്കും കൊടുത്തിട്ടുണ്ട്. കമ്മീഷണർക്ക് കൊടുത്ത പരാതി പനങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു. ഇന്ന് രാത്രിയോടെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 

2018 എന്ന വിജയ ചിത്രത്തിന് ശേഷം നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് ടൊവിനോയുടേതായി വരാനിരിക്കുന്നത്. നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത അജയന്‍റെ രണ്ടാം മോഷണം, നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസിന്‍റെ അന്വേഷിപ്പിന്‍ കണ്ടെത്തും, ബിജുകുമാര്‍ ദാമോദരന്‍റെ അദൃശ്യ ജാലകങ്ങള്‍, ജീന്‍ പോള്‍ ലാലിന്‍റെ നടികര്‍ തിലകം തുടങ്ങിയവയാണ് അവ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button