News
പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് പുനരാരംഭിച്ചു
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് പുനരാരംഭിച്ചു. ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ടോള്‍ പിരിവ് നിര്‍ത്തിവച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ടെസ്റ്റ് നടത്തിയപ്പോള്‍ ടോള്‍പ്ലാസയിലെ 20 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ആദ്യം എട്ട് പേര്‍ക്കു പിന്നീട് 12 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച ശേഷം പ്രദേശം കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഡിഎംഒ ടോള്‍ പ്ലാസ അടച്ചിടാന്‍ നിര്‍ദേശിക്കുകയായിരുന്നു.
പുതിയതായി 65 ജീവനക്കാരെ എത്തിച്ചാണ് ടോള്‍ പിരിവ് പുനരാരംഭിച്ചത്. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചത് അനുസരിച്ച് ഇവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News