32.6 C
Kottayam
Sunday, November 17, 2024
test1
test1

ഇന്ന് അത്തം,പൊന്നോണത്തിന്‍റെ വരവ് അറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന് 

Must read

തിരുവനന്തപുരം : ഇന്ന് അത്ത്. പത്താം നാൾ നാട് തിരുവോണം ആഘോഷിക്കും. ഓണാഘോഷങ്ങൾക്കും തുടക്കമായി. പൊന്നോണത്തിന്‍റെ വരവ് അറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്  . അത്തം നഗറിൽ പതാക ഉയരുന്നതോടെ വർണാഭമായ ഘോഷയാത്രയ്ക്ക് തുടക്കം.ഇതോടെ സംസ്ഥാനത്ത് ഔദ്യോഗികമായി ഓണാഘോഷങ്ങൾക്കും തുടക്കമാവും.പ്രളയയും കൊവിഡും മൂലം കഴിഞ്ഞ നാലു വർഷമായി തൃപ്പുണിത്തുറ അത്തം ഘോഷയാത്ര പേരിന് മാത്രമായിരുന്നു നടത്തിയിരുന്നത്.

ഇത്തവണ വിപുലമായ പരിപാടികളോടെയാണ് അത്തച്ചമയം നടക്കുന്നത്. തൃപ്പൂണിത്തുറ ബോയിസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ മന്ത്രി വി എൻ വാസവൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും.തെയ്യം, തിറ, കഥകളി തുടങ്ങി 45 ഇനം കാലാരൂപങ്ങളും ഇരുപതോളം നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയുടെ ഭാഗമായുണ്ടാവും.തൃപ്പൂണിത്തുറ സ്കൂൾ മൈതാനാത്ത് ഉയർത്തുന്ന പതാക ഒൻപതാം നാൾ ഉത്രാടത്തിന്‍റെയന്ന് തൃക്കാക്കര നഗരസഭയ്ക്ക് കൈമാറും.

പണ്ട് കൊച്ചി രാജാവ് അത്തം നാളിൽ പ്രജകളെ കാണാൻ നടത്തിയിരുന്ന യാത്ര ജനകീയമാക്കിയതാണ് തൃപ്പൂണിത്തുറയിലെ ഇപ്പോഴത്തെ അത്തച്ചമയം.സ്വാതന്ത്യത്തിന് മുന്പേ തുടങ്ങിയതാണ് ഈ പതിവ്. അന്ന് അത്തം നാളിൽ കൊച്ചി രാജാവ് പ്രജകളെ കാണാൻ തൃപ്പൂണിത്തുറ കൊട്ടാരത്തിൽ നിന്ന് നഗര പ്രദക്ഷിണം നടത്തും. വാദ്യഘോഷങ്ങളുടെയും ആനകളുടെയും കലാരൂപങ്ങളുടെയും അകന്പടിയോടെയുള്ള ഘോഷയാത്രയോടെ നാട്ടിൽ ഓണാഘോഷങ്ങൾക്ക് തുടക്കമാകും. സ്വാന്തന്ത്ര്യത്തോടെ ഇത് നിലച്ചു. പിന്നീട് സർക്കാർ ഓണം കേരളത്തിന്‍റെ ദേശീയോത്സവമായി പ്രഖ്യാപിച്ചതോടെ ജനകീയ സമതിയുടെ നേതൃത്വത്തിൽ അത്തച്ചമയ ആഘോഷം പുനരാരംഭിച്ചു. 1985 മുതൽ സംഘാടനം തൃപ്പൂണിത്തുറ നഗരസഭ ഏറ്റെടുത്തു.

തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തില്‍ പത്ത് ദിവസം നീണ്ടു നല്‍ക്കുന്ന ഉത്സവത്തിന്‍റെ കൊടിയേറ്റവും ഇന്ന്. അത്തം മുതൽ തിരുവോണം വരെയുള്ള പത്തു ദിവസങ്ങളിലും ക്ഷേത്രത്തില്‍ വിവിധ പരിപാടികൾ അരങ്ങേറും.തൃക്കാക്കര ഉത്സവത്തോടനുബന്ധിച്ച് 10 ദിവസം ദശാവതാരച്ചാർത്തുണ്ട്. അത്തം മുതൽ തിരുവോണം വരെ പൂക്കളവും ഇടും. തിരുവോണ നാളിൽ മഹാബലിയെ എതിരേൽക്കുന്ന ചടങ്ങും ഉണ്ട്. മഹാബലിയായി വേഷമിടുന്ന ബാലൻ ഓലക്കുടയും ചൂടി മുന്നിൽ നീങ്ങും പിറകെ ആനപ്പുറത്ത് എഴുന്നള്ളത്തും ഉണ്ടാകും.

കൊടിയേറ്റം മുതൽ ദിവസവും ദശാവതാരച്ചാർത്തും തിരുവോണ ദിവസം ചതുർവിധ വിഭവങ്ങളോടെ സദ്യയും പതിവുണ്ട്. തൃക്കാക്കരയിലെ തിരുവോണസദ്യയിൽ ആയിരങ്ങൾ പങ്കെടുക്കും. തൃപ്പുണിത്തുറയിലെ അത്തം നഗറിൽനിന്നും ഓണപ്പതാക ഇവിടെ കൊണ്ടുവരുന്നതും ഈ ദിവസമാണ്. ഉത്രാടദിവസം തൃക്കാക്കര പഞ്ചായത്ത് അധികൃതർ ഇതു സ്വീകരിച്ച് ക്ഷേത്രത്തിൽ പൂജിക്കും അതിനുശേഷം ഉത്രാടസദ്യയും ഉണ്ടാവും

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഓണലഹരിയിലേക്ക് നാടും നഗരവും. വീടുകളിലെല്ലാം പൂക്കളമൊരുക്കിയും ഊഞ്ഞാല്‍ കെട്ടിയും ഓണത്തെ വരവേല്‍ക്കുകയാണ്.കൊവി‍ഡ് ഇല്ലാതാക്കിയ ഒത്തുചേരലുകള്‍ വീണ്ടും സജീവമാവുകയാണ്. കുട്ടികളും പ്രായമായവരും അടക്കം എല്ലാവരും ഓണത്തെ വരവേല്‍ക്കാനുള്ള തിരക്കിലായിക്കഴിഞ്ഞു. പൂക്കളവും സദ്യയും ഓണാഘോഷങ്ങളും ഒരു കുറവുമില്ലാതെ സംഘടിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളാണെങ്ങും.

നാട്ടിലെത്തി ഓണം ആഘോഷിക്കാനുള്ള ശ്രമത്തിലാണ് പ്രവാസികളും ദൂരെ ജോലി ചെയ്യുന്നവരുമെല്ലാം. നാട്ടിന്‍പുറങ്ങളിലെ വായനശാലകളും ക്ലബ്ബുകളും കൂട്ടായ്മകളുമെല്ലാം ഓണാഘോഷം സജീവമാക്കാന്‍ തയ്യാറായിക്കഴിഞ്ഞു. കൊവിഡ് , ദുരിത ജീവിതം സമ്മാനിച്ച കച്ചവടക്കാരും തൊഴിലാളികളുമെല്ലാം വലിയ പ്രതീക്ഷയോടെയാണ് ഇത്തവണത്തെ ഓണത്തെക്കാണുന്നത്.

ഇത്തവണയും കേരളം ഓണമാഘോഷിക്കുന്നത് അയല്‍സംസ്ഥാനങ്ങളിലെ പൂക്കള്‍ കൊണ്ടാണ്. ഇത്തവണത്തെ ഓണം പൂകര്‍ഷകര്‍ക്കും വ്യാരികള്‍ക്കും പ്രതീക്ഷയുടെ ഓണക്കാലം കൂടിയാണ്. കേരളത്തിലേക്ക് പൂക്കള്‍ അധികവും എത്തുന്ന ബെംഗ്ലൂരുവിലെ കെആര്‍ മാര്‍ക്കറ്റില്‍ നിന്നാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആലപ്പുഴയില്‍ മോഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പൊലീസ്; നിർണായകമായത് സന്തോഷിന്റെ നെഞ്ചിൽ പച്ചകുത്തിയത്

ആലപ്പുഴ: മണ്ണഞ്ചേരിയിൽ മേഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. എറണാകുളം കുണ്ടന്നൂർ പാലത്തിന് താഴെ നിന്നും ഇന്നലെ പിടിയിലായ സന്തോഷ് കുറുവാ സംഘാംഗമാണെന്നും ഇയാളാണ് മണ്ണഞ്ചേരിയിലെത്തിയതെന്നും ആലപ്പുഴ ഡിവൈഎസ്പി മധു...

സഹകരണരംഗത്തിന് നൽകിവരുന്ന പിന്തുണ പിൻവലിക്കും,നിക്ഷേപങ്ങൾ തുടരുന്ന കാര്യം ആലോചിക്കും; മുന്നറിയിപ്പുമായി വി.ഡി.സതീശൻ

കൊച്ചി: സംസ്ഥാനത്തെ സഹകരണരംഗത്തിന് കോണ്‍ഗ്രസ് നല്‍കി വരുന്ന എല്ലാ പിന്തുണും പിന്‍വലിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. പാര്‍ട്ടി അനുഭാവികളുടെ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുമെന്നും സതീശന്‍ പറഞ്ഞു. കൊച്ചിയില്‍...

തെലുങ്കര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശം: നടി കസ്തൂരി റിമാന്‍ഡില്‍; രാഷ്ട്രീയ അരാജകത്വം അവസാനിക്കട്ടെയെന്ന് നടിയുടെ പ്രതികരണം

ചെന്നൈ: തെലുങ്കര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഹൈദരാബാദില്‍നിന്നും അറസ്റ്റിലായ നടിയും ബിജെപി അനുഭാവിയുമായ കസ്തൂരിയെ ഈ മാസം 29 വരെ റിമാന്‍ഡ് ചെയ്തു. നടിയെ ജയിലിലേക്ക് മാറ്റും. കച്ചിബൗളിയില്‍ ഒരു സിനിമാ നിര്‍മാതാവിന്റെ വീട്ടില്‍...

Kuruva gang🎙️ ടെന്റിനുള്ളില്‍ തറയില്‍ കുഴിയെടുത്ത് ഒളിത്താവളം, സന്തോഷിനെ പിടികൂടിയതോടെ അക്രമാസക്തരായി ജീപ്പ് വളഞ്ഞ് സ്ത്രീകള്‍; കുറുവാ സംഘാംഗത്തെ പിടികൂടിയപ്പോള്‍ സംഭവിച്ചത്‌

കൊച്ചി: കുണ്ടന്നൂരില്‍ നിന്നും കുറുവ സംഘാംഗമെന്നു സംശയിക്കുന്ന സന്തോഷിനെ പോലിസ് പിടികൂടിയത് അതിസാഹസികമായി. പോലിസ് വിലങ്ങണിയിച്ചിട്ടും പ്രതി വ്‌സ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് പൊലീസിനെ വെട്ടിച്ചു കടന്നു കളയുക ആയിരുന്നു. സന്തോഷിനെ രക്ഷപ്പെടാന്‍ സഹായിച്ചതാവട്ടെ ടെന്റുകളിലുണ്ടായിരുന്ന...

നെതന്യാഹുവിന്റെ വസതിയില്‍ സ്‌ഫോടനം; സ്വകാര്യ വസതിയുടെ മുറ്റത്ത് പതിച്ച് പൊട്ടിത്തെറിച്ചത് രണ്ട് ഫ്ളാഷ് ബോംബുകള്‍

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേര്‍ക്ക് ബോംബ് ആക്രമണം. വടക്കന്‍ ഇസ്രയേലി നഗരമായ സിസേറിയയിലെ സ്വകാര്യ വസതിക്കുനേരേയാണ് രണ്ട് ഫ്ളാഷ് ബോംബുകള്‍ പ്രയോഗിച്ചത്. ഇവ വീടിന്റെ മുറ്റത്ത് വീണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.