കോട്ടയം:ജില്ലയില്‍ 1713 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1709 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 6679 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 25.64 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 784 പുരുഷന്‍മാരും 762 സ്ത്രീകളും 167 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 341 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
2054 പേര്‍ രോഗമുക്തരായി. 16589 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 145575 പേര്‍ കോവിഡ് ബാധിതരായി. 128053 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 54445 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം-263
ചങ്ങനാശേരി – 106
വെള്ളാവൂർ -77
ഈരാറ്റുപേട്ട – 73
മറവന്തുരുത്ത് – 69
അകലക്കുന്നം – 62
മീനടം – 49
ആർപ്പൂക്കര – 42
വാകത്താനം – 38
ഏറ്റുമാനൂർ – 37
എരുമേലി, കുറിച്ചി – 34
വൈക്കം, അതിരമ്പുഴ – 33
കാഞ്ഞിരപ്പള്ളി – 32
തീക്കോയി-29
വാഴപ്പള്ളി,ചിറക്കടവ്-28
അയ്മനം -27
നെടുംകുന്നം -26
തലയോലപ്പറമ്പ്, പാറത്തോട്, തൃക്കൊടിത്താനം – 25
പുതുപ്പള്ളി, മുണ്ടക്കയം – 24
കറുകച്ചാൽ, ഉദയനാപുരം-23
തലനാട് -21
വെള്ളൂർ, കുറവിലങ്ങാട്, കൂട്ടിക്കൽ – 17
മീനച്ചിൽ, മാടപ്പള്ളി, ഞീഴൂർ, കങ്ങഴ – 16
.
കരൂർ -15
പായിപ്പാട് – 14
പാമ്പാടി – 13
തിടനാട്, കാണക്കാരി – 12
ഭരണങ്ങാനം, പൂഞ്ഞാർ, പനച്ചിക്കാട്-11
കടുത്തുരുത്തി, വാഴൂർ, മണിമല, എലിക്കുളം – 10
മരങ്ങാട്ടുപിള്ളി ചെമ്പ്, കൂരോപ്പട, തലപ്പലം – 9
രാമപുരം, അയർക്കുന്നം, ടി.വി പുരം – 8
പാലാ, മുത്തോലി, മാഞ്ഞൂർ – 7
തിരുവാർപ്പ് 6
പള്ളിക്കത്തോട്, കോരുത്തോട്, പൂഞ്ഞാർ തെക്കേക്കര, കടപ്ലാമറ്റം, മണർകാട്, മുളക്കുളം – 5
കുമരകം, വെളിയന്നൂർ,
വിജയപുരം – 4
കടനാട്, മേലുകാവ്, നീണ്ടൂർ, കൊഴുവനാൽ – 3
തലയാഴം, വെച്ചൂർ, ഉഴവൂർ – 2
കിടങ്ങൂർ, മൂന്നിലവ് – 1
മെയ് മൂന്നു മുതല്‍ ഒന്‍പതു വരെയുള്ള ഒരാഴ്ച്ചക്കാലം കോട്ടയം ജില്ലയിലെ 24 തദ്ദേശ സ്ഥാപന മേഖലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ന് മുകളില്‍. പോസിറ്റിവിറ്റി ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത് കുമരകം ഗ്രാമപഞ്ചായത്തിലാണ്. 50.91 ആണ് ഇവിടുത്തെ നിരക്ക്.
ഇക്കാലയളവില്‍ കുമരകം പഞ്ചായത്തില്‍ പരിശോധനയ്ക്ക് വിധേയരായ 607 പേരില്‍ 309 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
മറവന്തുരുത്തും(41.42 ശതമാനം) തലയാഴവും(41.30 ശതമാനം) ആണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മറവന്തുരുത്തില്‍ പരിശോധനയ്ക്ക് വിധേയരായ 688 പേരില്‍ 285 പേര്‍ പോസിറ്റീവാണെന്ന് കണ്ടെത്തി. തലയാഴത്ത് 322 പേരെ പരിശോധിച്ചതില്‍ 133 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
തിരുവാര്‍പ്പ്(39.74), വെച്ചൂര്‍(39.62) , മരങ്ങാട്ടുപിള്ളി(39.53), വാഴപ്പള്ളി(38.93), ടിവിപുരം(37.75), കുറിച്ചി(36.91), മാടപ്പള്ളി(36.58),വെളിയന്നൂര്‍(36.41), ഉദയനാപുരം(34.93), കരൂര്‍(34.00), കല്ലറ(33.84), അതിരമ്പുഴ(33.15), തൃക്കൊടിത്താനം(32.71), ഈരാറ്റുപേട്ട(32.26), നീണ്ടൂര്‍(32.19), തലപ്പലം(32.08), വിജയപുരം(31.53), വാകത്താനം(30.86), മൂന്നിലവ്(30.63), പാമ്പാടി(30.49), മീനടം(30.22) എന്നിവയാണ് പോസിറ്റിവിറ്റി നിരക്ക് 30ന് മുകളിലുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍.
46 സ്ഥലങ്ങളില്‍ പോസിറ്റിവിറ്റി 20നും 30നും ഇടയിലാണ്. ആറിടത്ത് 10 മുതല്‍ 20വരെയാണ്. പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കുറവ് വെള്ളാവൂര്‍ പഞ്ചായത്തിലാണ്- 6.77 ശതമാനം. കഴിഞ്ഞ ഒരാഴ്ച്ചക്കാലം വെള്ളാവൂരില്‍ 502 പരിശോധനയ്ക്ക് വിധേയരായതില്‍ 34 പേരില്‍ മാത്രമാണ് വൈറസ് ബാധ കണ്ടെത്തിയത്.