KeralaNews

ലാന്‍ഡിംഗിനിടെ കണ്ണൂരില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഹുബ്ലി: കര്‍ണാടകയിലെ ഹൂബ്ലിയില്‍ നിലത്തിറങ്ങുന്നതിനിടെ കണ്ണൂരില്‍ നിന്നു പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. അപകടത്തില്‍ നിന്ന് വിമാനയാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്.

തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇന്‍ഡിഗോ 6E7979 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കണ്ണൂരില്‍ നിന്നുള്ള വിമാനം ഹുബ്ലി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ് ടയര്‍ പൊട്ടിത്തെറിച്ചത്.

വിമാനയാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം അറ്റകൂറ്റപ്പണികള്‍ക്കായി മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button