Entertainment

‘നോ വുമണ്‍, നോ ക്രൈ’; വിനായകനെ ചേര്‍ത്തുനിര്‍ത്തി ബോബ് മാര്‍ലിയുടെ വരികള്‍ പങ്കുവെച്ച് ടിനി ടോം

കൊച്ചി: നടന്‍ വിനായകനൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് ടിനി ടോം. തങ്ങള്‍ തമ്മില്‍ 25 വര്‍ഷത്തെ സൗഹൃദമുണ്ടെന്ന് താരം പറയുന്നു. ബോബ് മാര്‍ലിയുടെ ‘നോ വുമണ്‍, നോ ക്രൈ’ എന്ന വരികളും ടിനി ടോം കുറിച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ‘പോസ്റ്റാന്‍ പറ്റിയ സമയം, ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍, വിനായകന്‍ ബ്രോ വിത്ത് യൂ’, ഇങ്ങനെ പോകുന്നു കമന്റുകള്‍.

അതേസമയം, ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെ നടന്‍ വിനായകന്‍ നടത്തിയ മീ ടു പരാമര്‍ശം ഏറെ വിവദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സിനിമ-സാംസ്‌കാരിക-രാഷ്ട്രീയ മേഖകളില്‍ നിന്നായി നിരവധി പേര്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.

നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും ഒപ്പം ഉണ്ടായിരുന്നിട്ടും വിനായകന്റെ പരാമര്‍ശത്തില്‍ നിശബ്ദത പാലിച്ചതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെ, വിനായകന്റെ പരാമര്‍ശം തീര്‍ത്തും തെറ്റായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി നവ്യയും തന്റെ നിലപാട് അറിയിച്ചു. അപ്പോഴത്തെ സാഹചര്യത്തില്‍ പ്രതികരിക്കാന്‍ സാധിച്ചില്ലെന്നായിരുന്നു നവ്യയുടെ പ്രതികരണം.

‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ അതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും’, എന്നായിരുന്നു വിനായകന്‍ പറഞ്ഞത്. വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തില്‍ വിനായകന്‍ മാപ്പ് അപേക്ഷിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button