30 C
Kottayam
Monday, November 25, 2024

‘ഞാന്‍ അച്ഛനായി, പണ്ടൊക്കെ പ്രേമവും തേപ്പും കരച്ചിലും ആയിരുന്നു, ഇനി അങ്ങനെ നടന്നാല്‍ പറ്റില്ലല്ലോ’; ആണ്‍കുട്ടി പിറന്ന സന്തോഷം പങ്കുവെച്ച് ടിക് ടോക് താരം അമ്പിളി

Must read

വടക്കാഞ്ചേരി: തനിക്ക് ആണ്‍കുട്ടി പിറന്ന സന്തോഷം പങ്കുവെച്ച് ടിക് ടോക് താരം അമ്പിളി. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് അമ്പിളിയെ പോലീസ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്യുന്നത്. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നായിരുന്നു കേസ്. എന്നാല്‍ അറസ്റ്റിലായ അമ്പിളി പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. അതേസമയം, തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് അമ്പിളിക്കൊപ്പം ഇറങ്ങിപ്പോന്നതെന്നും വെളിപ്പെടുത്തി പെണ്‍കുട്ടി രംഗത്ത് വന്നിരുന്നു.

താന്‍ അച്ഛനായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അമ്പിളി ഇപ്പോള്‍. ഒരു ചാനലിനോട് സംസാരിക്കവെയാണ് അമ്പിളി തനിക്ക് ആണ്‍കുട്ടി പിറന്നുവെന്ന് വെളിപ്പെടുത്തിയത്. ‘പണ്ടൊക്കെ പ്രേമവും തേപ്പും കരച്ചിലും ആയിരുന്നു. ഇനി അങ്ങനെ നടന്നാല്‍ പറ്റില്ലല്ലോ. അച്ഛനൊക്കെ ആയി. ഇനി അങ്ങനെയൊന്നും നടക്കാന്‍ പറ്റില്ല. കുടുംബം ഒക്കെ ആയി പുതിയ ഒരു ജീവിതമാണ്.’- അമ്പിളി പറയുന്നു.

അമ്പിളിയുടെ വാക്കുകള്‍

‘ഞാന്‍ അവളെ സ്നേഹിച്ചു. ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നു. പിന്നീട് അവള്‍ക്ക് പ്രായമായില്ലെന്ന് പറഞ്ഞ് പോലീസുകാര്‍ പിടിച്ചോണ്ട് പോയി. രണ്ടുപേരെയും അങ്ങോട്ടും ഇങ്ങോട്ടും പിരിച്ചു. വീട്ടിലെ അവസ്ഥ മോശം ആണെന്ന് അറിഞ്ഞപ്പോള്‍ അവളെ വീണ്ടും ഇങ്ങോട്ട് തന്നെ കൂട്ടിക്കൊണ്ട് പൊന്നു.

പിന്നീട് അവളുടെ വീട്ടുകാരാണ് ഞാന്‍ പീഡിപ്പിച്ചെന്നും പറഞ്ഞ് പരാതി കൊടുത്തത്. സത്യം എന്താണെന്ന് അവള്‍ ഒരു ഓഡിയോയിലൂടെ പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ ഒരു അച്ഛനായിരിക്കുകയാണ്. ഭാര്യയും കുട്ടിയും ഇപ്പോള്‍ അവളുടെ വീട്ടിലാണുള്ളത്’, അമ്പിളി പറയുന്നു.

”പണ്ടൊക്കെ പ്രേമവും തേപ്പും കരച്ചിലും ആയിരുന്നു. ഇനി അങ്ങനെ നടന്നാല്‍ പറ്റില്ലല്ലോ. അച്ഛനൊക്കെ ആയി. ഇനി അങ്ങനെയൊന്നും നടക്കാന്‍ പറ്റില്ല. കുടുംബം ഒക്കെ ആയി പുതിയ ഒരു ജീവിതമാണ്. വീഡിയോ ഒക്കെ ഇനിയും ചെയ്യും. നമ്മള്‍ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ. അവളുടെ കഴുത്തില്‍ ഞാന്‍ താലികെട്ടിയിരുന്നു.

പക്ഷെ, നിയമപരമായി കെട്ടിയില്ലെന്ന് മാത്രം. പ്രായമായില്ലായിരുന്നു, തെറ്റായിരുന്നു എന്ന് തോന്നുന്നു. പക്ഷെ സംഭവിച്ച് പോയി. ഇന്‍സ്റ്റഗ്രാമില്‍ എന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഒക്കെ ഉണ്ട്. അത് ഞാനല്ല, പെണ്‍കുട്ടികള്‍ക്ക് മെസേജ് അയച്ചതും പൈസ ചോദിച്ചതും ഒന്നും ഞാനല്ല. ഇപ്പോള്‍ നരേന്ദ്ര മോഡിക്കെതിരെ അധിക്ഷേപ കമന്റിട്ടെന്നൊക്കെ കേള്‍ക്കുന്നു. അത് ഞാനല്ല, ഈ ബുള്‍ ജെറ്റിന്റെ ഫോട്ടോ ഡി.പി ആക്കി വെച്ചിരിക്കുന്ന അക്കൗണ്ടില്‍ നിന്ന് ആണ് കമന്റ് വന്നിരിക്കുന്നത്. അത് ഞാനല്ല’, അമ്പിളി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ലക്ഷ്യം നിരീക്ഷണം ! പലയുവാക്കളും വിവാഹനിശ്ചയത്തിന് ഫോൺ സമ്മാനമായി കൊടുക്കുന്നത് ടാപ്പിംഗ് ആപ്പ് ഇൻസ്റ്റാൾ ചെയ്താണത്രേ; ചർച്ചയായി കുറിപ്പ്

കൊച്ചി: കേരളത്തിൽ സമീപകാലത്തായി കണ്ടുവരുന്ന ട്രെൻഡാണ് വിവാഹനിശ്ചയ സമയത്ത് വധുവിന് കുട്ടനിറയെ ചോക്ലേറ്റുകളും ഡ്രൈഫ്രൂട്‌സുകളും നൽകുന്നതും വിലകൂടിയ മൊബൈൽ ഫോൺ സമ്മാനമായി നൽകുന്നതും. സംസ്ഥാനത്തിന്റെ ഏതോ ഭാഗത്ത് ആരോ തുടങ്ങിവച്ച ഈ ട്രെൻഡ്...

ആൻഡമാനിൽ അഞ്ച് ടൺ മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ അഞ്ച് ടൺ മയക്കുമരുന്നുമായി പോയ മത്സ്യബന്ധന ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ചരിത്രത്തില്‍ എക്കാലത്തെയും ഏറ്റവും വലിയ...

ഓസീസിനെ തകർത്ത് ഇന്ത്യ;പെർത്തിൽ വമ്പൻ ജയം

പെര്‍ത്ത്: കിവീസിനെതിരേ വൈറ്റ് വാഷോടെ നാണം കെട്ട് മടങ്ങിയ ഇന്ത്യയെ ആയിരുന്നില്ല പെർത്തിൽ കണ്ടത്. കളിയുടെ സർവ്വമേഖലയിലും ആധിപത്യം പുലർത്തിയ സംഘത്തേയാണ്. ബുംറയും സിറാജും കരുത്തുകാട്ടിയപ്പോൾ പെർത്തിൽ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ നിലയുറപ്പിക്കാനാകാതെ...

‘നിക്കണോ പോകണമോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും, സ്ഥാനാർഥിയെ നിർണയിച്ചത് ഞാൻ ഒറ്റയ്ക്കല്ല;രാജി സന്നദ്ധതയുമായി സുരേന്ദ്രൻ

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന പാര്‍ട്ടിയിലെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍. സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത് താന്‍ ഒറ്റയ്ക്കല്ലെന്നും പാര്‍ട്ടിയിലെ എല്ലാവരും ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം...

തോൽവിക്ക് കാരണം സ്ഥാനാർഥി നിർണയത്തിലെ പാളിച്ച, കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് പാലക്കാട് നഗരസഭാധ്യക്ഷ

പാലക്കാട്: പാലക്കാട്ടെ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ബിജെപി.നേതൃത്വത്തിനെതിരെ വിമർശനവുമായി പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായെന്നും സ്ഥിരം സ്ഥാനാര്‍ഥി മത്സരിച്ചത് തിരിച്ചടിയായെന്നും പ്രമീള വ്യക്തമാക്കി. പ്രചാരണത്തിന് പോയപ്പോള്‍ സ്ഥിരം...

Popular this week