ടിക് ടോക്കില്‍ വൈറലാവാന്‍ നദിയിലേക്ക് ചാടി,യുവാവിനെ കാണാനില്ല,സുഹൃത്ത് രക്ഷപ്പെട്ടത് അത്ഭുതകരമായി
ഗൊരഖ്പൂര്‍:ടിക് ടോകില്‍ വീഡിയോ ചിത്രീകരിച്ച് വൈറലാവാനുള്ള യുവാക്കളുടെ ശ്രമത്തിനിടെയുള്ള അപകടങ്ങള്‍ തുടരുകയാണ്.നദിയിലേക്ക് ചാടി സാഹസിക രംഗങ്ങള്‍ ചിത്രീകരിയ്ക്കാനുള്ള ശ്രമങ്ങളാണ് ഏറ്റവുമൊടുവില്‍ ദുരന്തമായി മാറിയിരിയ്ക്കുന്നത്.
ഗൊരഖ്പൂരിലാണ സംഭവം.് 19 കാരായ ദാനിഷ്, ആഷിഖ് എന്നിവര്‍ വീഡിയോ ചിത്രീകരിക്കാനായി നദിയിലേക്ക് ചാടുകയായിരുന്നു. ദാനിഷിനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും ആഷിഖിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ചയാണ് ഇരുവരും നദിയിലേക്ക് ചാടിയത്. ആഷിഖിനായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
യുവാക്കള്‍ നദിയില്‍ ചാടിയെന്നറിഞ്ഞതോടെ പ്രദേശത്ത് നാട്ടുകാര്‍ ഓടിക്കൂടിയിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ പൊലീസ് അന്വേഷണം തുടരുകയാണ്. കുട്ടികള്‍ രണ്ട് പേരും വൈകീട്ട് നടക്കാന്‍ ഇറങ്ങിയതായിരുന്നു. പാലത്തിന് സമീപത്തെത്തിയപ്പോള്‍ ചിലര്‍ മൊബൈലില്‍ വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു. സമാനമായ രീതിയില്‍ മൊബൈലില്‍ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് വഴിവച്ചതെന്നാണ് കരുതുന്നത്.
ദാനിഷാണ് ആദ്യം നദിയിലേക്ക് ചാടിയത്. ആഷിഖ് ഇത് മൊബൈലില്‍ പകര്‍ത്തുകയും അവനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അല്‍പ്പസമയത്തിനുള്ളില്‍ ആഷിഖും നദിയിലേക്ക് എടുത്തുചാടിയെന്നും ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു.
<!– afp footer code starts here –><script type=”text/javascript”> var adgf_p1=”4007″; var adgf_p2=”flag~custom_params_demographic”; var adgf_p3=”0″; var adgf_p4=””; var adgf_p5=””; var adgFtSc=document.createElement(“script”); adgFtSc.id=”adg_pixel_footer_script”; document.body.appendChild(adgFtSc); adgFtSc.async=true; var adgScParam=”p1=”+adgf_p1+”&p2=”+adgf_p2+”&p3=”+adgf_p3+”&p4=”+adgf_p4+”&p5=”+adgf_p5; adgFtSc.src=”//adgebra.co.in/afpf/afpf.js?”+adgScParam;</script><noscript> <iframe id=’adg_footer_pixel_script’ src=”//adgebra.co.in/afpf/afpf?p1=4007&p2=0&p3=1&p4=&p5=” width=”0″ height=”0″ frameBorder=”0″ scrolling=”no” marginheight=”0″ marginwidth=”0″></iframe></noscript> <!– afp footer code ends here –>