NationalNewsRECENT POSTS
ടിക് ടോക്കില്‍ താരമാകാന്‍ അഭ്യാസം,കഴുത്തൊടിഞ്ഞ് 19 കാരന് ദാരുണമരണം
ബംഗലൂരു: ജനപ്രിയ സോഷ്യല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വീഡിയോ
സൈറ്റായ ടിക് ടോകില്‍ താരമാകാന്‍ എന്തും ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളത്.കര്‍ണാടകയിലെ തുംകൂരില്‍ ഇത്തരത്തിലുള്ള യുവാവിന്റെ ശ്രമം ദാരുണമായി അപകടത്തിലാണ് കലാശിച്ചത്.
ടുംകൂറിലെ ഡാന്‍സ് ട്രൂപ്പില്‍ അംഗമായ കുമാര്‍ ടിക് ടോകില്‍ ശ്രദ്ധ നേടാന്‍ പുറംതിരിഞ്ഞ് മറിയുന്ന ബാക്ക് ഫ്‌ളിക്ക് അഭ്യാസമാണ് നടത്താനൊരുങ്ങിയത്.അഭ്യാസത്തിനിടെ ചാട്ടം പിഴച്ച് തലയടിച്ച് വീണ് കഴുത്തൊടിഞ്ഞ് മരണം സംഭവിച്ചു. ചെറിയ അഭ്യാസങ്ങളൊക്കെ നടത്തിവന്ന കുമാര്‍ സുഹൃത്തുക്കളുടെ ആവശ്യത്തേത്തുടര്‍ന്ന് ബാക്ക് ഫ്്‌ളിപ്പ് യാതൊരു മുന്‍കരുതലുമില്ലാതെ ചെയ്യുകയായിരുന്നു. നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ കുമാറിനെ ആശുപത്രിയില്‍ പ്രവശിപ്പിച്ചെങ്കിലും ഒരാഴ്ച നീണ്ട ചികിത്സയ്‌ക്കൊടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News