KeralaNews

Trissur pooram തൃശ്ശൂർ പൂരത്തിന് നാളെ കൊടിയേറും,10 ന് പൂരം

തൃശൂർ :തൃശ്ശൂർ പൂരത്തിന് (trissur pooram)നാളെ കൊടിയേറും(flagg off). തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. മെയ് 10നാണ് തൃശ്ശൂർ പൂരം.പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവിലേക്കും തിരുവമ്പാടിയിലേക്കും പൂരവണ്ടിയില്‍ പോയ് വരാം.

പാറമേക്കാവ് ക്ഷേത്രം. സ്വരാജ് റൗണ്ടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പൂരത്തിൻറെ പ്രധാന പങ്കാളികളിലൊരാളാണ് പാറമേക്കാവ്.ഇവിടെയാണ് ആദ്യം കൊടിയേറുക.രാവിലെ 9നും 10.30ക്കും ഇടയിലുളള മുഹൂർത്തത്തിലാണ് കൊടിയേറ്റം. പാണികൊട്ടിനെ തുടര്‍ന്ന് പാരമ്പര്യഅവകാശികള്‍ ഭൂമി പൂജ നടത്തി കൊടിമരം നാട്ടും.പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ കൊടിമരത്തിലുയര്‍ത്തും.ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശപന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടില്‍ സിംഹമുദ്രയുള്ള കൊടിക്കൂറ നാട്ടും.

തിരുവമ്പാടി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഷൊര്‍മൂര്‍ റോഡിലാണ്. ഇവിടെ 10.30ക്കും 10.55നും ഇടയിലാണ് കൊടിയേറ്റം.

പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തി, ദേശക്കാര്‍ ഉപചാരപൂര്‍വം കൊടിമരം നാട്ടി കൂറയുയര്‍ത്തും. നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടിയുയര്‍ത്തും

പൂരത്തില്‍ പങ്കെടുക്കുന്ന ഘടകക്ഷേത്രങ്ങളിലും ഇതോടൊപ്പം കൊടിയേറും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button