24.2 C
Kottayam
Tuesday, November 5, 2024
test1
test1

തൃപ്പൂണിത്തുറ സ്ഫോടനം: പുതിയകാവ് ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്

Must read

കൊച്ചി: തൃപ്പൂണിത്തുറ പടക്കപ്പുരയിലെ സ്ഫോടനത്തിൽ പുതിയകാവ് ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്. ഇത് കൂടാതെ ഇന്നലെ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനും കേസടുത്തു. എക്സ്പ്ലോസീവ് ആക്ട് പ്രകാരം ഹിൽപാലസ് പൊലീസാണ് കേസെടുത്തത്.

ക്ഷേത്രം ഭരണസമിതി, പടക്കം എത്തിച്ചവർ, ഉത്സവ കമ്മിറ്റി എന്നിവർക്കെതിരെയാണ് കേസ്. ഇന്ന് രാവിലെ 11 മണിയോടെ പടക്കപ്പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു. 16 പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. 25 വീടുകൾക്ക് ഭാഗികമായോ പൂർണമായോ കേടുപാടുപറ്റി. നാല് വീടുകളുടെ മേൽക്കൂര തകർന്നു.

തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ ഭരണകൂടത്തിൽനിന്ന് അനുമതി തേടിയിട്ടില്ലെന്ന് എറണാകുളം ഡെപ്യൂട്ടി കളക്ടർ വി ഇ അബ്ബാസ് വ്യക്തമാക്കിയിരുന്നു. പടക്കം സൂക്ഷിച്ചത് അനുമതിയില്ലാതെയാണ്. പടക്കം സൂക്ഷിക്കുന്നതിന് കൃത്യമായ നിബന്ധനകളുണ്ട്. അതെല്ലാം പാലിക്കുന്നുവെന്ന് ഉറപ്പാക്കി മാത്രമാണ് അനുമതി നൽകുകയെന്നും ഡെപ്യൂട്ടി കളക്ടർ പറഞ്ഞു.

എന്നാൽ അത്തരത്തിൽ അനുമതി തേടിയുള്ള അപേക്ഷ ജില്ലാ ഭരണകൂടത്തിന് ലഭിച്ചിട്ടില്ല. അനുമതി ചോദിച്ചാലല്ലേ കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനാകൂ എന്നും ഡെപ്യൂട്ടി കളക്ടർ പറഞ്ഞു. ഇന്നലെയും ക്ഷേത്രത്തിൽ വെടിക്കെട്ടുണ്ടായിരുന്നു. സ്ഫോടനത്തിൽ പടക്കം കൊണ്ടുവന്ന ട്രാവലർ പൂർണമായും കത്തി നശിച്ചു. പ്രദേശത്തെ വീടുകൾക്ക് വലിയ കേടുപാടുകളുണ്ടായി. അപകടത്തെക്കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷിക്കുമെന്നും ഡെപ്യൂട്ടി കളക്ടർ വ്യക്തമാക്കി. ജനങ്ങൾ അനുമതി തേടാതെ അനധികൃതമായി പടക്കം പൊട്ടിക്കരുതെന്നും ഡെപ്യൂട്ടി കളക്ടർ ആവശ്യപ്പെട്ടു .

തൃപ്പൂണിത്തുറ, പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. വലിയ തോതിൽ പടക്കം ശേഖരിച്ചിരുന്നു. ഫയർഫോഴ്സ് സംഘവും പൊലീസും ഇവിടെ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വാഹനത്തിൽ നിന്ന് പടക്കം ഷെഡ്ഡിലേക്ക് മാറ്റുന്നതിനിടെ വാഹനത്തിൽ നിന്നുണ്ടായ തീപ്പൊരിയിൽ നിന്ന് പടക്കം പൊട്ടിത്തെറിക്കുകയും ഇത് ഷെഡ്ഡിലേക്ക് വ്യാപിക്കുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തലസ്ഥാനത്തടക്കം അതിശക്ത മഴയ്ക്ക് സാധ്യത,മുന്നറിയിപ്പ് പുതുക്കി; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിലെ കാലാവസ്ഥ അറിയിപ്പ് പുതുക്കി. 6 മണിയോടെ പുറത്തിറക്കിയ പുതിയ അറിയിപ്പ് പ്രകാരം തലസ്ഥാനമടക്കം 6 ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത് പ്രകാരം...

Crime:കഴുത്തിലെ മുറിവുകള്‍ ഒരേപോലെ,വിനീതയ്ക്ക് മുമ്പ് മൂന്നുകൊലപാതകങ്ങള്‍, ഡോക്ടറുടെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍

തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസിൽ നിർണായ മൊഴിയുമായി ഫൊറൻസിക് ഡോക്ടർ. വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതുപോലെയാണ് തമിഴ്നാട്ടിലും പ്രതിയായ രാജേന്ദ്രൻ മൂന്നുപേരെ കൊലപ്പെടുത്തിയതെന്ന് ഫൊറൻസിസ് ഡോക്ടർ മൊഴി നൽകി. തമിഴ്നാട് തോവാളയിലുള്ള ഒരു കസ്റ്റംസ്...

Billion dollor club:100 ബില്യൺ ഡോളർ ക്ലബ്ബിൽ നിന്ന് മുകേഷ് അംബാനി പുറത്ത്; ഓഹരി വിപണിയിൽ അദാനിക്കും തിരിച്ചടി കാരണമിതാണ്‌

മുംബൈ:ലോകത്തിലെ ഏറ്റവും വലിയ ധനികർ ആരൊക്കെയാണ്. ഈ പട്ടിക ഓരോ ദിനവും ചിലപ്പോൾ മാറാറുണ്ട്. ഓഹരി വിപണിയിലെ ഉയർച്ച താഴ്ചകൾ ഇതിൽ പ്രധാന പങ്കുവഹിക്കാറുണ്ട്. അങ്ങനെ ഒറ്റദിവസം കൊണ്ട് പട്ടികയിൽ മുന്നിലെത്തുന്നവരും പിന്നിലെത്തുന്നവരും...

MDMA: സ്യൂട്ട് റൂമിൽ ഷാരൂഖും ഡോണയും, പരിശോധനയില്‍ കിട്ടിയത് എംഡിഎംഎയും കഞ്ചാവും; അറസ്റ്റ്‌

കൊച്ചി: നെടുമ്പാശ്ശേരിയിൽ ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെയും യുവതിയെയും എക്സൈസ് അറസ്റ്റ് ചെയ്തു.  പറവൂർ കുന്നുകര സ്വദേശി ഷാരൂഖ് സലിം (27 ), മണ്ണാർക്കാട് കള്ളമല സ്വദേശി ഡോണ പോൾ (25)...

‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’ വാട്‌സാപ്പ് ഗ്രൂപ്പ്; കെ.ഗോപാലകൃഷ്ണന്റെ മൊഴിയെടുത്തു, മൊബൈൽ ഫോൺ കസ്റ്റഡിയിൽ

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ മൊഴിയെടുത്തു. ഡി.സി.പി. ഭരത് റെഡ്ഡിയാണ് മൊഴിയെടുത്തത്. മാധ്യമങ്ങളോട് നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഗോപാലകൃഷ്ണന്‍...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.