കൊച്ചി:വ്യാജയാത്രാ രേഖകളുമായി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മൂന്ന് ആന്ധ്ര സ്വദേശിനികൾ അറസ്റ്റിൽ. കാപുല പാളയം ഗെല്ലാ മങ്കാദേവി (40), കോനസീമ അല്ലാവാരം യാലാ മഞ്ചിലാ പാർവ്വതി (35), ഈസ്റ്റ് ഗോദാവരി രാവുലപാളയം ഗുബാല ശ്രീലക്ഷ്മി (39) എന്നിവരെയണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് എയർ ഇന്ത്യാ വിമാനത്തിൽ മസ്ക്കറ്റിലേക്ക് പോകാൻ ഇവർ വിമാനത്താവളത്തിലെത്തിയത്. യാത്രാ രേഖകളിൽ സംശയം തോന്നിയ എയർ ഇന്ത്യ അധികൃതർ പോലീസിനെ അറിയിച്ചു.
പോലീസ് നടത്തിയ പരിശോധനയിൽ ഇവരുടെ കൈവശം ഉണ്ടായിരുന്ന വിസ, റിട്ടേൺ ടിക്കറ്റ്, വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ വ്യാജമാണെന്ന് കണ്ടെത്തി. വിസിറ്റിംഗ് വിസയിൽ മസ്ക്കറ്റിലേക്ക് കടന്ന് അവിടെ അനധികൃതമായി വീട്ടുജോലി ചെയ്യുകയായിരുന്നു ഇവരുടലക്ഷ്യം.
നേരത്തേ രണ്ട് ആന്ധ്ര സദേശിനികളെ അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ പി.എം ബൈജു , സബ് ഇൻസ്പെക്ടർമാരായ അനീഷ്.കെ.ദാസ്, ആർ.ജയപ്രസാദ്, എ.എസ്.ഐ ബൈജു കുര്യൻ തുടങ്ങിയവരാണ് കേസ് അന്വേഷിക്കുന്നത്. ഇവർക്ക് രേഖകൾ തയ്യാറാക്കി നൽകുന്നവരെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി എസ്.പി കാർത്തിക്ക് പറഞ്ഞു.