KeralaNewsRECENT POSTS
മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ സംസ്‌കാരം ചൊവ്വാഴ്ച ചേന്നംകരി സെന്റ് തോമസ് പള്ളിയില്‍
കൊച്ചി: ഇന്നലെ അന്തരിച്ച മുന്‍ മന്ത്രി തോമസ്ചാണ്ടിയുടെ സംസ്‌ക്കാരം ചൊവ്വാഴ്ച ചേന്നംകരി സെന്റ്.പോള്‍സ് മാര്‍ത്തോമ ദേവാലയത്തില്‍ നടക്കും. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതീക ശരീരം തിങ്കളാഴ്ച ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ഹാളിലും വീട്ടിലും പൊതു ദര്‍ശനത്തിന് വെക്കും.
തിങ്കളാഴ്ച ഉച്ചയോടെ പ്രത്യേകം ക്രമീകരിച്ച വാഹനത്തില്‍ ഇടപ്പള്ളി – പാലാരിവട്ടം ബൈപ്പാസ് വൈറ്റില വഴി മൂന്ന് മണിയോടെ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ എത്തിക്കും. അഞ്ചുമണിവരെ ഇവിടെ പൊതു ദര്‍ശനത്തിന് വെച്ച ശേഷം ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിലെ പൂപ്പള്ളിയ്ക്ക് സമീപമുള്ള ഭവനത്തില്‍ എത്തിക്കും. 12 മണിയോടെ നടക്കുന്ന പ്രാര്‍ഥനകള്‍ക്കും മറ്റും ശേഷം ചൊവ്വാഴ്ച രണ്ടുമണിയോടെ സംസ്‌ക്കാരം നടക്കും. മൂന്ന് മണിക്ക് പള്ളിയങ്കണത്തില്‍ അനുശോചന സമ്മേളനവും നടക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News