25.9 C
Kottayam
Saturday, September 28, 2024

2022ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഈ സിനിമ

Must read

മുംബൈ:2022ല് ഏറ്റവും കൂടുതല് തിരഞ്ഞ സിനിമ ഏതാണെന്ന് ഊഹിക്കാമോ? ലോകസിനിമയല്ല, ഇന്ത്യന്‍ സിനിമ. സംശയിക്കേണ്ട, അത് ബ്രഹ്മാസ്ത്രയാണെന്നാണ് ഗൂഗിള്‍ പറയുന്നത്. ഒരു വര്‍ഷം കൂടി കടന്നു പോകുന്ന വേളയിലാണ് പോയ കൊല്ലം ഉപയോക്താക്കള്‍ ഇന്‍റര്‍നെറ്റില്‍ തിരഞ്ഞവയുടെ വിശദാംശങ്ങളുമായി ഗൂഗിള്‍ രംഗത്തെത്തിയത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഗൂഗിള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. 

‘ഇയർ ഇൻ സെർച്ച് 2022’ ന്റെ ഫലങ്ങളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ചോദ്യങ്ങൾ, ഇവന്റുകൾ, വ്യക്തിത്വങ്ങൾ എന്നിവയും മറ്റും ഗൂഗിൾ ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതില്‍ മുന്നില്‍ നില്ക്കുന്നത് രൺബീർ കപൂർ-ആലിയ ഭട്ട് എന്നിവര്‍ അഭിനയിച്ച ‘ബ്രഹ്മാസ്ത്ര’യാണ്.  ഇന്ത്യയിലെ ട്രെൻഡിങ്  സേര്ച്ചിങ് വിഷയമായി മാറിയത് ഇന്ത്യൻ പ്രീമിയർ ലീഗായിരുന്നു.

ടി20 ലോകകപ്പും ഏഷ്യാ കപ്പും ഗൂഗിള് സേര്ച്ചില് മുന്നിട്ട് തന്നെ നിന്നു. ആഗോള കായിക ട്രെന്ഡിലും ഇന്ത്യയുടെ സാന്നിധ്യം ഉണ്ടായിരുന്നു. കോവിഡ് വാക്‌സീൻ നിയർ മി  എന്ന ചോദ്യമാണ് ഇന്ത്യക്കാര്‍  ഏറ്റവും കൂടുതൽ തിരഞ്ഞത്. ‘സ്വിമ്മിങ് പൂൾ നിയർ മി ‘, ‘വാട്ടർ പാർക്ക് നിയർ മി’ എന്നിവയാണ് കൂടുതൽ സേർച്ച് ചെയ്ത മറ്റു ചോദ്യങ്ങൾ.

‘ബ്രഹ്മാസ്ത്ര’, ബ്ലോക്ക്ബസ്റ്റർ ‘കെജിഎഫ് 2’ എന്നിവ സിനിമകളാണ് യഥാക്രമം സെര്ർച്ച് ലിസ്റ്റില് ഒന്നാം സ്ഥാനത്തുള്ളത്.  ആഗോള ട്രെൻഡിങ് മൂവി സേർച്ചിങ് പട്ടികയിലും ഇവയ്ക്ക് ഇടമുണ്ട്. ലോകമെമ്പാടുമുള്ള ആളുകൾ തെരയുന്നതില് ഇന്ത്യൻ ഗാനങ്ങളുമുണ്ട് എന്ന വസ്തുതയുമുണ്ട്.

ആദിത്യ എയുടെ ഇൻഡി-പോപ്പ് നമ്പർ ‘ചാന്ദ് ബാലിയാൻ’, തമിഴ് സൂപ്പർഹിറ്റ് ‘പുഷ്പ: ദി റൈസ്’-ലെ ‘ശ്രീവല്ലി’ എന്നിവയാണ് ആരാധകരേറെയുള്ള പാട്ടുകള്.  ‘അഗ്നിപഥ് പദ്ധതി’ എന്താണെന്ന് അറിയാന് താല്പര്യമുള്ള അനവധി പേരുണ്ട്.   ‘എങ്ങനെ വാക്സീനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം’, ‘എങ്ങനെ പിടിആർസി ചലാൻ ഡൗൺലോഡ് ചെയ്യാം’ (പ്രൊഫഷണൽ ടാക്സ് റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) എന്നിവയും സെര്ച്ചിലെ ട്രെന്ർഡിങ് വിഷയങ്ങളായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

Popular this week