KeralaNews

രണ്ട് വിവാഹങ്ങൾ മറച്ചുവെച്ച് മൂന്നാം കല്യാണം, ആദ്യഭാര്യമാര്‍ യുവാവിനെ കൈയ്യോടെ പൊക്കി

അഞ്ചാലുംമൂട് : ആദ്യ രണ്ട് വിവാഹങ്ങള്‍ മറച്ചു വച്ച് മറ്റൊരു വിവാഹത്തിന് തയാറായി വധുവിന്റെ വീട്ടിലെത്തിയ യുവാവിനെ ആദ്യ ഭാര്യമാര്‍ കൈയ്യോടെ പിടികൂടി പൊലീസിനു കൈമാറി. വാളകം അറയ്ക്കല്‍ ലോലിതാ ഭവനില്‍ അനില്‍കുമാറിനെയാണ് (38) കാഞ്ഞാവെളിയില്‍ നിന്നും മിനഞ്ഞാന്ന് രാത്രി പിടികൂടിയത്.

സംഭവം ഇങ്ങനെയാണ്, 2005 ല്‍ ആദ്യ വിവാഹം അതും വാളകം സ്വദേശിനിയെ പിന്നീട് 2014 ല്‍ ആദ്യ വിവാഹം മറച്ചു വച്ച് തിരുവനന്തപുരം സ്വദേശിനിയെ വിവാഹം കഴിച്ചു. ഇതിന് ശേഷം നാലു മാസം മുമ്പ് കാഞ്ഞാവെളിയില്‍ വാടകയ്ക്കു താമസിച്ചു വന്ന യുവതിയെ പരിചയപ്പെടുകയും തുടര്‍ന്നു വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇന്നലെ രാവിലെയാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത് അതിനായി രണ്ടാം ഭാര്യയില്‍ നിന്നും 60,000 രൂപയും സ്വര്‍ണവും അപഹരിച്ച ശേഷം ഇവരുടെ കാറിലാണ് ഇയാള്‍ കാഞ്ഞാവെളിയില്‍ എത്തിയത്.

സംഭവം രഹസ്യമായി അറിഞ്ഞ രണ്ടാം ഭാര്യ ആദ്യ ഭാര്യയെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കൊട്ടാരക്കര എസ്പി ഓഫിസില്‍ പരാതി നല്‍കുകയും എസ്പിയുടെ നിര്‍ദേശ പ്രകാരം പിങ്ക് പൊലീസും അഞ്ചാലുംമൂട് പൊലീസും ചേര്‍ന്ന് കാഞ്ഞാവെളിയിലെ വീട്ടില്‍ ആദ്യ ഭാര്യമാരുമായെത്തി അനില്‍കുമാറിനെ ഇവിടെ നിന്നും പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button